Sections

അധ്യാപക, മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡാറ്റ അനലിസ്റ്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jul 30, 2024
Reported By Admin
Job Offer

ജി.എസ്.ടി വകുപ്പിൽ നിയമനങ്ങൾ

ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ ഹ്രസ്വകാല കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടാക്സ് റിസർച്ച് പോളിസി സെല്ലിൽ സീനിയർ ഡാറ്റ അനലിസ്റ്റ് / സീനിയർ സയന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്/ സയന്റിസ്റ്റ്, ഇന്റലിജൻസ് ഹെഡ്ക്വാട്ടേഴ്സിൽ സീനിയർ ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലാണ് നിയമനം. ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷകൾ കമ്മീഷണർ, സംസ്ഥാന ജി.എസ്.ടി വകുപ്പ്, ടാക്സ് ടവേഴ്സ്, കരമന, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: cstintadm.sgst@gmail.com.

ഗസ്റ്റ് ലക്ചറർ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ ആറു മാസത്തേക്ക് ഗസ്റ്റ് ലക്ചററായി നിയമിക്കുന്നതിന് 31 ന് രാവിലെ 10.30 മുതൽ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം (മെക്കാനിക്കൽ എൻജിനിയറിങ്ങിൽ), പ്രവൃത്തി പരിചയവും ഉയർന്ന യോഗ്യതയും ഉള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൽ മുമ്പാകെ ഹാജരാകണം.

ജൂനിയർ റസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഒ.എം.എഫ്.എസ് വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിൽ താല്കാലിക നിയമനത്തിന് ആഗസ്റ്റ് 8 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ (ഐഎവി) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഓഫീസർ - ഇലക്ട്രിക്കൽ (1), ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് (1), ലബോറട്ടറി ടെക്നീഷ്യൻ (2), ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് (1) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്ക് : www.iav.kerala.gov.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12.

മിഷൻ വാത്സല്യ - ഹെൽപ്പ് ലൈനിൽ ഒഴിവുകൾ

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന ചൈൽഡ് ഹെൽപ് ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കാൾ സെന്ററിലേക്ക് ഹെൽപ് ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്കും, കോൾ ഓപ്പറേറ്റർ തസ്തികകളിലെ രണ്ട് ഒഴിവിലേക്കും കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് അഞ്ച് മണിക്കകം സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, സംസ്ഥാന കാര്യാലയം, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം - 695 012 (ഫോൺ നം. 0471 2342235) എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദ വിവരങ്ങളും http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി - 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാകണം. വയസ് 18 നും 40 നും ഇടയിൽ. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 ആഗസ്റ്റ് 4 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വാക്ക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കി വരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 31 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 0471 - 2320988.

ഫാർമസിസ്റ്റ് അഭിമുഖം 31ന്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആശ്വാസ് പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവർ ജൂലൈ 31 രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കേണൽ ജി.വി രാജ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കാൻ പോകുന്ന ലബോറട്ടറിയിലേക്കു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: വി.എച്ച്.എസ്.സി (എം.എൽ.ടി) അല്ലെങ്കിൽ പ്ലസ് ടു സയൻസ് തതുല്യ യോഗ്യത, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഒപ്പം കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, ജി.വി രാജ കുടുംബാരോഗ്യകേന്ദ്രം പനച്ചിപ്പാറ, പൂഞ്ഞാർ പി ഒ, 686581 എന്ന വിലാസത്തിൽ ഓഗസ്റ്റ് രണ്ടു വൈകിട്ടു നാലുമണിക്ക് മുമ്പായി എത്തിക്കണം. അഭിമുഖതീയതി പിന്നീടറിയിക്കും.

ഹാച്ചറി സൂപ്പർവൈസർ കം ടെക്ക്നിഷ്യൻ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ 'ഹാച്ചറി സൂപ്പർവൈസർ കം ടെക്ക്നിഷ്യൻ' തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങൾക്കുമായി www.kepco.co.in & www.kepconews.blogspot.com വെബ് പോർട്ടൽ സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.