- Trending Now:
നെടുംകണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ലക്ച്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും സെപ്റ്റംബർ 9 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദം (ബി.ടെക്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്സിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 04868 - 234082. വിശദവിവരങ്ങൾ gptcnedumkandam.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലെ നെടുങ്കണ്ടം ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നിലവിൽ ഒഴിവുളള മെയിൽ വാർഡൻ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക/ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം എസ്എസ്എൽസിയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത മറ്റ് അനുബന്ധ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർകാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റം ബർ 10 ന് വൈകിട്ട് 5 മണിക്ക് മുൻപായി സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോർട്ട്സ് കൗൺസിൽ, പൈനാവ്-685603 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ഇടുക്കി ജില്ലയിൽ ഉളളവരായിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും ഉളളവർക്ക് മുൻഗണന. ഫോൺ: 9496184765, 04862 232499.
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ കട്ടപ്പന, നെടുങ്കണ്ടം, ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിലേക്ക് ഡ്രൈവർ കം അറ്റൻഡറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെപ്റ്റംബർ 5 ന് രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയിലെ ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. എസ്എസ്എൽസിയും, എൽഎംവി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത. നിയമനം 90 ദിവസം വരെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ ഏജൻസികൾ മുഖേന ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതു വരെയോ ആയിരിക്കും. കട്ടപ്പന, നെടുങ്കണ്ടം, ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെ ഭാഗമായി ആരംഭിക്കുന്ന പൂക്കോട്ടൂർ ബ്ലോക്ക് പബ്ലിക് ഹെൽത്ത് ലാബിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, നിയമപ്രകാരമുള്ള രജിസ്ട്രേഷൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ അപേക്ഷകർ സെപ്തംബർ 10ന് രാവിലെ 9.30ന് പൂക്കോട്ടൂർ കുടുംബരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂൽ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0483 2774860.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടറുടെയും ഇഇതേ സ്ഥാപനത്തിന് കീഴിലുള്ള മങ്കട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലീഷ് അധ്യാപകന്റെയും തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദമാണ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയ്ക്കുള്ള യോഗ്യത. 50 ശതമാനം മാർക്കോടെ ഇംഗ്ലീഷ് വിഷയത്തിൽ മാസ്റ്റർ ബിരുദവും സെറ്റുമാണ് ഇംഗ്ലീഷ് അധ്യാപക തസ്തികയ്ക്കുള്ള യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 10ന് രാവിലെ 10ന് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള ഡ്രോയിങ് ടീച്ചർ(യു.പി.എസ്.ടി), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ ഒൻപതിന് സ്കൂളിൽ എത്തണമെന്ന് സീനിയർ സൂപ്രന്റ് അറിയിച്ചു. ഡ്രോയിങ് ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിനുള്ളവർ രാവിലെ 10നും കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികിലേക്കുള്ള ഉദ്യോഗാർഥികൾ 11.30നുമാണ് ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9446388895, 9947299075.
സി-ഡിറ്റ് ഡിജിറ്റൈസേഷൻ പദ്ധതികളുടെ ഭാഗമായി സ്കാനിങ് ജോലി ചെയ്യുന്നതിന് സ്കാനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് പാനൽ തയ്യാറാക്കുന്നു. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ സെപ്റ്റംബർ 18 ന് വൈകിട്ട് അഞ്ചിനകം www.cdit.org ൽ രജിസ്റ്റർ ചെയ്ത് ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ് ലോഡ് ചെയ്യണം. ഫോൺ - 0471 2380910.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.