Sections

അധ്യാപക, ലൈബ്രേറിയൻ, സീനിയർ റസിഡന്റ്, ട്രേഡ് ടെക്‌നീഷ്യൻ, ഇൻസ്ട്രക്ടർ, ട്രെയിനി അനലിസ്റ്റ്, റേഡിയോഗ്രാഫർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Oct 01, 2024
Reported By Admin
Kerala government job recruitment for various posts like Teacher, Librarian, Senior Resident, Trade

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ

പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് എം ആർ എസിലെ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം 20-36, യോഗ്യത ബിസിഎ/ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും പിജിഡിസിഎയും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും, തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0460 2996794, 9496284860.

ഗസ്റ്റ് ഇൻസ്ട്രക്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐ.ടി.ഐകളിൽ 2024-25 അധ്യയന വർഷത്തിൽ നിശ്ചിതകാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. എം.ബി.എ / ബി.ബി.എ/ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. മണിക്കൂറിന് 240 രൂപ നിരക്കിലാണ് പ്രതിഫലം ലഭിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് ട്രെയിനിങ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0495 2461898.

ലൈബ്രേറിയൻ ഒഴിവ്

പട്ടുവം പഞ്ചായത്തിലെ കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രേറിയൻ സയൻസിൽ ഡിഗ്രി, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഒക്ടോബർ മൂന്നിന് രാവിലെ 11 ന് സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ; 0460 2996794, 9496284860.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലേക്ക് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലട്രിക്കൽ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത; ഡിപ്ലോമ(ഇലട്രിക്കൽ). ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

നെന്മേനി ഗവ വനിതാ ഐ.ടി.ഐയിൽ അരിത്ത്മാറ്റിക് കം ഡ്രോയിങ് വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും എൻജിനീയറിങ് വിഷയത്തിൽ ബിരുദം, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/ എൻ.ടി.സി/എൻ.എ.സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ നാലിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ഐ.ടി.ഐയിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 04936 266700.

അധ്യാപക നിയമനം

കരിങ്കുറ്റി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി വൊക്കേഷണൽ ടീച്ചർ ഇൻ എൽ.എസ്.എം വിഭാഗത്തിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബി.വി.എസ്.ഇ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ മൂന്നിന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്, സെറ്റാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ മൂന്നിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ- 04936 220147, 9946 153609.

റിസർച്ച് ഡയറ്റീഷ്യൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പരമാവധി പ്രായം 40 വയസ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 9ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471-2528855, 2528055.

സീനിയർ റസിഡന്റ് നിയമനം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എൻ.ബിയും ടി.സി.എം.സി സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ 19ന് രാവിലെ 10ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരള യിലെ എൻ.പി.ഇ.പി ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

ആയുഷ് മിഷനിൽ ഒഴിവ്

നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in. ഫോൺ: 0471 2474550.

റേഡിയോഗ്രാഫർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

മൃഗാശുപത്രി സേവനങ്ങൾ അനായാസേന ലഭ്യമാല്ലാത്ത വീദൂര പ്രദേശങ്ങളിലെ കർഷകർക്ക് മൃഗപരിപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വർഷം നടപ്പാക്കി വരുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പൂർണ്ണമായും താൽക്കാലികമായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവല്പ്മെന്റ് മുഖേന ഉദ്യോഗാർത്ഥികളുടെ നിയമനം പൂർത്തികരിക്കാനെടുക്കുന്ന കാലയളവിലേയ്ക്ക് പരമാവധി 89 ദിവസത്തേയ്ക്ക് കർഷകർക്ക് ആവശ്യമായ മൃഗചികിസ്ത സേവനങ്ങൾ വാഹനത്തിൽ സ്ഥലത്ത് എത്തി നൽകുന്നതിനു വേണ്ടി റേഡിയോഗ്രാഫർ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. റേഡിയോഗ്രാഫർ-(യോഗ്യത-കേരള സർക്കാർ പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ച Bsc(MRT) (Medical Radiology Technology) ബിരുദം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ടി, ബയോളജി എന്നീ വിഷയങ്ങൾ ഉൾപ്പെട്ട പ്രീ-ഡിഗ്രി/10+2 ഉം ഡയറക്ടർ ഓഫ് മെഡിക്കൽ എജ്ജുക്കേഷൻ അനുവദിക്കുന്ന രണ്ട് വർഷ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമയും) വേതനം-24,040/- രൂപ പ്രതിമാസം. റേഡിയോഗ്രാഫർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്കിംഗ് ഇന്റർവ്യൂ ഉദ്യോഗാർത്ഥികൾ ഒക്ടോബ4 മൂന്നിന് രാവിലെ 11 മുതൽ 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്

അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിൽ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്. വാക് -ഇൻ ഇന്റർവ്യൂ ഒക്ടോബർ 08 രാവിലെ 11 ന് അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കും. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25-40 വയസ്സ്. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരാകണം അപേക്ഷകർ. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തിൽ ഡി.എൽ.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497328658.

താത്കാലിക നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെന്ററി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 3 ന് രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/തത്തുല്യ യോഗ്യത ഉണ്ടാകണം. ഫോൺ: 0471 2222935, 9400006418.

ട്രെയിനി അനലിസ്റ്റ് നിയമനം

സംസ്ഥാന ക്ഷീര വികസന വകുപ്പിനു കീഴിൽ ആലത്തുരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആറു മാസത്തേക്കുള്ള കരാർ നിയമനമാണ്. ഡെയറി മൈക്രോബയോളജിയിലുള്ള എം.ടെക്/ എം.എസ്.സി ഫുഡ് മൈക്രോബയോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.എസ്.സി മൈക്രോബയോളജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ആറു മാസം എൻ.എ.ബി.എൽ ലാബിൽ/ ഡെയറി ലാബിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11 ന് വൈകീട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാൽ പ്രിൻസിപ്പൽ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ,പാലക്കാട് 678541 (ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്ടോബർ 21 ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.