Sections

അധ്യാപക, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, റെസ്ലിംങ് അസിസ്റ്റന്റ്, ഫിനാൻസ് മാനേജർ, അങ്കണവാടി ഹെൽപ്പർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Friday, Aug 09, 2024
Reported By Admin
Job Offer

ജലനിധിയിൽ പ്രൊജക്ട് കമ്മീഷണർ നിയമനം

ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ പ്രോജെക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.ടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 1185 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെ.ആർ.ഡബ്ല്യു.എസ്.എ (ജലനിധി) മലപ്പുറം മേഖല കാര്യാലയത്തിൽ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 2738566, 8281112185.

അധ്യാപക ഒഴിവ്

തിരൂർ ടി എം ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ കോളേജ് വെബ്സൈറ്റിൽ (www.tmgctirur.ac.in) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ : 0494 2630027.

താത്കാലിക അധ്യാപകനെ നിയമിക്കുന്നു

കടുങ്ങപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. (ജൂനിയർ) എക്കണോമിക്സ് ഒഴിവിലേക്ക് താത്കാലിക അധ്യാപകനെ നിയമിക്കുന്നു. ആഗസ്റ്റ് 12 ന് രാവിലെ 10. 30 ന് സ്കൂകൂളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. വേങ്ങര കുറുക ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ആഗസ്റ്റ് 12 ന് രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645457065.

അങ്കണവാടി ഹെൽപ്പർ: കൂടിക്കാഴ്ച 12 ന്

കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 12 ന് കിഴിശ്ശേരി പോസ്റ്റ് ഓഫീസിനു സമീപമുള്ള അരീക്കോട് അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ വെച്ച് നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 12 നു മുമ്പായി അരീക്കോട് അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0483 275 7275.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്

സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോം, കണ്ണൂർ ലുനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 55 വയസ്സ് പൂർത്തിയാകാത്തതും, എസ് എസ് എൽ സി പാസായതും ഷെയ്പ്പ് 1 വിഭാഗത്തിൽ പെട്ടതുമായ വിമുക്തഭടൻമാർ കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻകാർഡിന്റെ പകർപ്പും, വിമുക്തഭട തിരിച്ചറിയൽകാർഡിന്റെ പകർപ്പും സഹിതം ആഗസ്റ്റ് 14 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 0497 2700069.

ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഓഫീസ് സെക്രട്ടറി, ഹിയറിംഗ് ഇംപയേഡ് ചിൽഡ്രൻ ഇൻസ്ക്ട്രർ, സ്പെഷലിസ്റ്റ് ഡോക്ടർ, ലാബ് ടെക്നിക്കൽ എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ നിയമിക്കുതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ആഗസ്റ്റ് 12 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.

ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് (അഡ്വാൻസ്ഡ്) അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് (അഡ്വാൻസ്ഡ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സീറ്റ് പരിമിതം. വിശദ വിവരങ്ങൾക്ക് ഫോൺ, 9605517386 , 8593938343.

റെസ്ലിംങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

കായിക യുവജന കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂർ സ്പോർട്സ് ഡിവിഷനിലെ കുന്നംകുളം സ്കൂളിലേക്ക് ഒരു റെസ്ലിംങ് അസിസ്റ്റന്റ് പരിശീലകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോച്ചിങ്ങിൽ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടവർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമില്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് കായിക യുവജന കാര്യാലയത്തിൽ എത്തിചേരണം. അപേക്ഷാ ഫോം വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2326644.

കേരഫെഡിൽ ഫിനാൻസ് മാനേജർ

കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ, പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷം പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പള സ്കെയിൽ 60900-103600. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം, കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരം നിശ്ചിത മാതൃകയിൽ ആഗസ്റ്റ് 22ന് വൈകുന്നേരം അഞ്ച് മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേര ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kerafed.com, ഫോൺ: 0471 2322736, 2320504.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.