- Trending Now:
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. നിയമന കാലാവധി ഒരു വർഷം. സയൻസ് വിഷയത്തിൽ പ്ലസ്ടു / വി.എച്ച്.എസ്.സി / പ്രീ-ഡിഗ്രി കഴിഞ്ഞ്, ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം. കേരളാ നഴ്സിംഗ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്ട്രേഷൻ നിർബന്ധമാണ്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരുമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ 0497 2808111.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താൽക്കാലികമായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യൂണിവേഴ്സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പൽ അല്ലെങ്കിൽ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളജ്/യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/ എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയസമ്പത്തുള്ളർക്കും ശാസ്ത്ര- മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവ്വഹണ ചുമതലയിൽ പരിചയസമ്പത്തുള്ളവർക്കും മുൻഗണന ലഭിക്കും. യോഗ്യതയുള്ളവർ പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ- മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695033 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റിൽ (www.minoritywelfare.keralagov.in) ലഭ്യമാണ്. ഫോൺ: 0471 2300523, 24.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന ''സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല'' പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101.
തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 10.30ന് കോളജിൽ നടത്തും. പെയിന്റിങ്ങിൽ ബിരുദാനന്തര ബിരുദമോ ബിരുദമോ ആണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും ജൂലൈ 31ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2326264 (ഓഫീസ്), ഇ-മെയിൽ: environmentdirectorate@gmail.com.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഫിസിക്സിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം, ബാർക് മുംബൈ നടത്തുന്ന റേഡിയോളജിക്കൽ ഫിസിക്സിൽ ഡിപ്ലോമ, ഈ രംഗത്തെ ഒരു വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ റേഡിയേഷൻ ഫിസിക്സിൽ എം.എസ്.സി, ഒരു വർഷ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484- 2386000.
ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ, ടെക്നിക്കൽ ട്രേഡ്സ്മാൻ, പ്രോഗ്രാമർ ,ഇൻസ്ട്രക്ടർ തസ്തികകളിൽ ഒഴിവുകളുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർസയൻസ്, ഐ.ടി, ഫിസിക്സ്,കെമിസ്ട്രി, മാത്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. Ph.D/UGC,NET യോഗ്യതയും മുൻ പരിചയവും അഭികാമ്യം. ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ വിഭാഗങ്ങളിലും മെക്കാനിക്കൽ വിഭാഗത്തിൽ കാർപെന്ററി, ടർണിങ്, പ്ലംബിങ്, ഓട്ടോമൊബൈൽ,ഹൈഡ്രോളിക് എന്നീ ട്രേഡ്സ്മാൻ ഒഴിവുകളാണ് ഉള്ളത്. ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-II തസ്തികയിലും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലും ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ട്രേഡ്സ്മാൻ തസ്തികയിലെ നിയമനത്തിന് പ്രസ്തുത വിഷയങ്ങളിൽ ഐ ടി ഐ യോ, ഡിപ്ലോമയോ ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ നിയമനത്തിന്, കമ്പ്യൂട്ടർ സയൻസ്/ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/എം.സി.എ/ബിടെക് പ്ലസ് പി.ജി.ഡി.സി.എ,എ ലെവൽ/ഫിസിക്സ്,കെമിസ്ട്രി, മാത്ത്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പി ജി പ്ലസ് പി. ജി. ഡി. സി. എ, എ ലെവൽ എന്നിവയാണ് യോഗ്യത. ഇൻസ്ട്രക്ടർ ഗ്രേഡ്-II തസ്തികയിൽ ഡിപ്ലോമ യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 10 ബുധൻ രാവിലെ 11ന് കോളെജ് ആഫീസിൽ അഭിമുഖത്തിനായി എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 232477, 04862-233250
സൊസൈറ്റി ഫോർ അസിസ്റ്റന്റ് ഫിഷർ വുമൺ (സാഫ്) തൃശൂർ ജില്ലാ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങിൽ ഉള്ള പരിജ്ഞാനം. താൽപര്യമുള്ളവർ ജൂലൈ 15 നകം നോഡൽ ഓഫീസർ, സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട്, കൊടുങ്ങല്ലൂർ, തൃശൂർ- 680666 വിലാസത്തിൽ അപേക്ഷ ലഭ്യമാക്കണം. ഫോൺ: 6238341708, 9745470331.
തൃശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത- ന്യൂ ഡൽഹി എൻ.സി.എച്ച്.എം.സി.ടി, സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യൂക്കേഷൻ എന്നിവയിൽ ഏതെങ്കിലും അംദീകരിച്ച സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കിൽ കുറയാത്ത മൂന്നുവർഷ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കിൽ കുറയാത്ത ഹോട്ടൽ മാനേജ്മെന്റ് ബിരുദം. ത്രീ സ്റ്റാറിൽ കുറയാത്ത ഹോട്ടലിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്ട്യൂട്ട്, ഐ.എച്ച്.എം.സി.ടി, സർക്കാർ കോളജ് ഏതിലെങ്കിലും രണ്ടുവർഷത്തെ അധ്യാപന പരിചയം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജൂലൈ 10നകം fcithrissur1@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. ഫോൺ: 0487 2384253, 9447610223.
പുല്ലൂട്ട് കെ.കെ.ടി.എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. അപേക്ഷകർ ബയോഡാറ്റ deptofenglish@govtkktmcollege.ac.in ഇ-മെയിലിൽ ലഭ്യമാക്കണം. ഫോൺ: 0480 2802213.
തോലനൂർ ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. താൽപര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി കോളെജിന്റെ artscollegetholanur@gmail.com എന്ന ഔദ്യോഗിക മെയിലിൽ അപേക്ഷ സമർപ്പിക്കണം. ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും. ഈ അധ്യയന വർഷത്തിൽ മുൻ വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9188900196.
മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ അംഗീകൃത ഹോട്ടൽ മാനേജ്മന്റ് ഡിഗ്രി/ഡിപ്ലോമയും പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ ജൂലൈ 16ന് വൈകീട്ട് അഞ്ചിന് മുൻപായി foodcraftpmna@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണെന്ന് ഇൻസ്ട്രക്ടർ അറിയിച്ചു. ഫോൺ : 04933 295733, 9645078880.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന കുഴൽമന്ദം ഗവ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള മേട്രൻ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ് എന്നീ യോഗ്യതകളുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 18ന് സ്കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ഉദ്യോഗാർത്ഥികളെ ലഭിക്കാത്തപക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ്, ജോലി പരിചയം എന്നിവയുടെ അസ്സൽ രേഖകൾ സഹിതം നേരിട്ട് എത്തണം.. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത ദിവസ വേതനം ലഭിക്കുന്നതാണെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു. ഫോൺ: 9447675899.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.