Sections

സ്‌പോർട്‌സ് കോച്ച്, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Aug 03, 2024
Reported By Admin
Job Offer

സ്പോർട്സ് കോച്ചുമാരുടെ അഭിമുഖം ആറിന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ അത്ലറ്റിക്സ്, ജൂഡോ, ജിംനാസ്റ്റിക്സ്, റസലിങ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ എൻ.ഐ.എസ്, എൻ.എസ് അടിസ്ഥാന യോഗ്യതയുള്ള സ്പോർട്സ് കോച്ചുമാരെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഓഗസ്റ്റ് ആറ് രാവിലെ 11ന് വെള്ളയമ്പലം, കനകനഗറിലെ അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9847111553, 944764394

നഴ്സിങ് അസിസ്റ്റന്റ് അഭിമുഖം

വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

ഹൈഡ്രോളിക്സ് ലാബ് ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (ഹൈഡ്രോളിക്സ് ലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് അഞ്ച് രാവിലെ 10 ന് കോളേജിൽ വച്ച് നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഒരു ഒഴിവാണുള്ളത്. ഐ.റ്റി.ഐ പ്ലംബിങ് / ഹൈഡ്രോളിക്സ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0471 2360391.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.