- Trending Now:
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം എസ് (ഒ ആന്റ് ജി), ഡിജിഒ, ഡിഎൻബി/ടി സി രജിസ്ട്രേഷൻ. വേതനം 70,000 രൂപ. ആറുമാസത്തേക്കു കരാർ അടിസ്ഥാനത്തിലാണു നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പു സഹിതം ഡിസംബർ ആറിന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.45 ന് നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ:0484 2754000.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത- ഡിആർടി, ഡി ആർ ആർ ടി, ബിഎസ്സി എം ആർ ടി ഇവയിൽ ഏതെങ്കിലും ഒന്നിൽ സർക്കാർ അംഗീകത കോഴ്സ് പാസായിരിക്കണം. സ്റ്റൈപ്പന്റ ് 10000 രൂപ. താൽപര്യമുള്ളവർ യോഗ്യത, വയസ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഡിസംബർ ആറിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ രാവിലെ 11- ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിങ്ങിൽ നഴ്സുമാർക്ക് ഒരു വർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇൻറർവ്യൂ ഡിസംബർ 3 ന് ഉച്ച രണ്ട് മണിക്ക് നടത്തും. ബി എസ് സി നഴ്സിങ് ബിരുദം/ജനറൽ നഴ്സിംഗ് & മിഡൈ്വഫറി കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് എച്ച് ഡി എസ് ഓഫീസിൽ എത്തണം.
വയനാട്: ജില്ലാ ഹോമിയോപ്പതി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ടുകുന്ന് ഉന്നതിയിലെ ഹെൽത്ത് സെന്ററിലേക്ക് അറ്റൻഡർ തസ്തിയിൽ നിയമനം നടത്തുന്നു. ഉന്നതിയിൽ താമസിക്കുന്ന പത്താം ക്ലാസ് പാസായ പട്ടികജാതിക്കാർക്കാണ് അവസരം. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി ഡിസംബർ ആറിന് ഉച്ചക്ക് 2.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസ് അഭിമുഖത്തിന് എത്തണം.
മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന അക്വാട്ടിക്ക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 730 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൈക്രോബയോളജി, ബയോടെക്നോളജി, ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) എന്നിവയിൽ ബിരുദവും സമാന മേഖലയിൽ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ കൂടികാഴ്ചയിൽഹാജരാവണം.
തൃശ്ശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.ഒബ്സ്ട്രെട്രിക്സ് ആന്റ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (വെറ്ററിനറി )യിൽ55% മാർക്കോടെ ബിരുദാനന്തരബിരുദവും പി എച്ച്ഡി / നെറ്റ് തതുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 5 ന്05/12/2024 മുൻപായി നേരിട്ട് ഹാജരാകണം.
മലപ്പുറം: ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 13ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) നടക്കും. യോഗ്യത: പ്ലസ്ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിങ്, സൈക്യാട്രിയിൽ ഒരു വർഷത്തെ പരിചയം. അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷൻ ഉള്ളവരാകണം. ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.