Sections

Job News: സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ, സിവിൽ എൻജിനീയറിങ് അപ്രന്റീസ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, ട്രേഡ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Dec 24, 2024
Reported By Admin
Recruitment for various posts like Senior Computer Programmer, Civil Engineering Apprentice, Guest I

കരാർ നിയമനം

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റെഗുലർ, ഫുൾടൈം എം.ടെക് (ഐ.ടി/ സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/ സി.എസ്), ബി.ടെക് (ഐ.ടി/ സി.എസ്) വിദ്യാഭ്യാസ യോഗ്യതയും, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി അൻപത് വയസ്. അപേക്ഷകൾ ഫുൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 31 വൈകിട്ട് 5 മണിക്കു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം. സമയപരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in.

വാക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബയോമെഡിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് അപ്രന്റീസുകളുടെ നിയമനത്തിന് ഡിസംബർ 31 വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വയലാർ ഗവ. ഐടിഐയിൽ റഫ്രിജറേഷൻ എയർ കണ്ടീഷനിംഗ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. എംആർഎസി ട്രേഡിൽ എൻടിസി/എൻഎസി/മെക്കാനിക്കൽ ഡിപ്ലോമ/മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ബന്ധപ്പെട്ട പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 30 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0478 2813035, 9447244548.

ട്രേഡ് ഇൻസ്ട്രക്ടർ അഭിമുഖം 30 ന്

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 2024-25 അധ്യയന വർഷം മെക്കാനിക്കൽ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന് അസ്സൽ പ്രമാണങ്ങളുമായി രാവിലെ 10.30 മണിക്കകം സ്ഥാപനത്തിൽ നേരിട്ട് എത്തണം. ഉദ്യോഗാർത്ഥികൾക്ക് പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾ https://geckkd.ac.in ൽ.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.