Sections

സ്കൂൾ ടീച്ചർ, വെറ്ററിനറി സർജൻ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്, അധ്യാപക, നഴ്സ്, കണ്ടന്റ് എഡിറ്റർ, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Feb 19, 2025
Reported By Admin
Recruitment for various posts like School Teacher, Veterinary Surgeon, Guest Instructor, Technical A

സ്കൂൾ ടീച്ചർ ഒഴിവ്

കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർ/ ശ്രവണ പരിമിതർ/ ലോക്കോമോട്ടോർ ഡിസബിലിറ്റി/ ഇന്റലെക്ച്വൽ ഡിസബിലിറ്റി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യതകൾ: 1. അൻപത് ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സിലുള്ള ബിരുദാനന്തര ബിരുദം (എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ടായിരിക്കും). 2. ബി.എഡ്. 3. SET/NET/എം.എഡ്/എം.ഫിൽ/ പിഎച്ച്.ഡി അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി 01.01.2024ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ്. യോഗ്യത വെറ്ററിനറി സയൻസ് (സർജറി)ൽ ബിരുദാനന്തര ബിരുദവും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി അന്നേ ദിവസം രാവിലെ 10.30-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391.

ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത. പ്രായപരിധി 25-40 വയസ്. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷാ കവറിന് പുറത്ത് 'APPLICATION FOR THE POST OF TECHNICAL ASSISTANT' എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് 0471 2994660 എന്ന നമ്പറിൽ ബന്ധപ്പെടാം.

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനം

പട്ടികവർഗ വികസന വകുപ്പും, ആരോഗ്യവകുപ്പും ചേർന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽകോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ട്രൈബൽ പാരാമെഡിക്സ് ട്രെയിനികളെ നിയമിക്കുന്നതിന് യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി, യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്സ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് വിദ്യാഭ്യാസയോഗ്യത. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം. 21-35 വയസാണ് പ്രായപരിധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പുനലൂർ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിലോ, ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. നഴ്സിംഗ്/ഫാർമസി/മറ്റ് പാരാമെഡിക്കൽ കോഴ്സ്, ബിരുദ യോഗ്യതയുളളവർക്ക് 18,000 രൂപയും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15,000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാത്യകയും പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസ്/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും, www.stdkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 0475-2222353.

അധ്യാപക നിയമനം

മലപ്പുറം ജി.എൽ.പി സ്കൂളിൽ 2024-25 അധ്യയന വർഷത്തിലേക്ക് ഫുൾ ടൈം അറബിക് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നാളെ (ഫെബ്രുവരി 20) ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ വെച്ച് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിജിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

നഴ്സ് നിയമനം

വണ്ടൂർ സർക്കാർ ഹോമിയോ കാൻസർ സെന്ററിൽ പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി 27ന് രാവിലെ 10.30ന് വണ്ടൂർ ഹോമിയോ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

കണ്ടന്റ് എഡിറ്റർ ഒഴിവ്

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ ഫെബ്രുവരി 22 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

മഞ്ചേരി സർക്കാർ മെഡിക്കൽകോളേജിൽ എസ് ബി എം ആർ യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കരാർ കാലാവധി. എം സി എ അല്ലെങ്കിൽ യു ജി സി, സർക്കാർ അംഗീകൃത കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ആരോഗ്യ ഗവേഷണ രംഗത്തെ അനുഭവ പരിചയം അഭിലഷണീയ യോഗ്യതയായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 19 ന് മുൻപായി careergmcm@gmail.com എന്ന വിലാസത്തിലേക്ക് മൊബൈൽ നമ്പർ അടക്കം രേഖപ്പെടുത്തി അപേക്ഷ അയയ്ക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.