- Trending Now:
വയനാട്: സർക്കാർ പ്രൈമറി സ്കൂളിൽ ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് ഉപജില്ലകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ബി.എ ഇംഗ്ലീഷ്(കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫങ്ഷണൽ), ഇംഗ്ലഷിൽ ടി.ടി.സി, ബിഎഡ്, ഡി.എഡ്, ഡി.ഇ.ഐ.ഇ.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ജൂലൈ 22 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. യോഗ്യത - ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ ജൂലൈ 18 (വ്യാഴാഴ്ച) രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573 , 9744157188.
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് ഒഴിവിൽ താത്ക്കാലിക നിയമനം നടത്തും. 18 ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9947130573, 9744157188 എന്നീനമ്പറുകളിൽ വിളിക്കുക.
ചിറ്റൂർ സർക്കാർ കോളെജിൽ 2024-25 അധ്യയന വർഷത്തിൽ 'ജീവനി'പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദബിരുദാന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 18ന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8078042347.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുട്ടിക്കുളങ്ങര ഗവ ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ ട്യൂഷൻ ടീച്ചർ, ഡ്രോയിങ് ടീച്ചർ, ക്രാഫ്റ്റ് ടീച്ചർ, സ്പോർട്സ് ടീച്ചർ, യോഗ ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിലേക്ക് ഓണറേറിയം നിരക്കിൽ താൽക്കാലിക നിയമനം നടത്തുന്നതിന് സേവന സന്നദ്ധാരായിട്ടുള്ള ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ, സേവന തൽപരരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 24ന് രാവിലെ 10.30ന് മുട്ടിക്കുളങ്ങര ഗവ ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് സൂപ്രണ്ട് മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ:04912556494.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.