Sections

റിസർച്ച് സ്റ്റാഫ് അധ്യാപക, റിസർച്ച്ഫെലോ, കണ്ടിൻജന്റ് വർക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Aug 15, 2024
Reported By Admin
Recruitment for various posts like Research Staff Teacher, Research Fellow, Contingent Worker etc.

താത്കാലിക റിസർച്ച് സ്റ്റാഫ്

തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു റിസർച്ച് സ്റ്റാഫിനെ നിയമിക്കുവാൻ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. യോഗ്യത: ബി.ടെക്, എം.ടെക്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gectcr.ac.in) സന്ദർശിക്കുക. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 24.

റിസർച്ച്ഫെലോ താൽക്കാലിക ഒഴിവ്

കേരള സർക്കാരിന്റെ നിയ്രന്തണത്തിൽ തിരുവനന്തപുരം ശാന്തിനഗറിൽ പ്രവർത്തിച്ചുവരുന്ന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള നിയമന കാലാവധി ഒരു വർഷമായിരിക്കും. പ്രതിമാസ്വേതനം 20,000 രൂപ (ഇരുപതിനായിരം രൂപ മാത്രം). മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 2024 ജനുവരി 1 ന് 35 വയസ് കവിയുവാൻ പാടില്ല. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയമായ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താല്ലര്യമുള്ളവരുടെ അപേക്ഷ 2024 ആഗസ്റ്റ് 31 ന് വൈകുന്നേരം 5 മണിക്ക് മുൻപ് വിശദമായ ബയോഡാറ്റയും, പ്രായം, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. വിശദാംശങ്ങൾക്ക്: www.ipaffairs.org.

കണ്ടിൻജന്റ് വർക്കർ അഭിമുഖം 23ന്

തിരുവനന്തപുരം ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 23 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിലാണ് അഭിമുഖം നടക്കുന്നത്. പരമാവധി 30 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ ശമ്പള നിരക്കിലാണ് നിയമനം. യോഗ്യത ഏഴാം ക്ലാസ്. വയസ് 18നും 45നും ഇടയിൽ. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്പ്രേയിങ് പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.

അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകളിലെ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ആഗസ്റ്റ് 24ന് കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോമും, വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.