Sections

സൈക്കോളജി അപ്രന്റീസ്, അധ്യാപക, സീനിയർ റെസിഡന്റ്, ഹാച്ചറി സൂപ്പർവൈസർ കം ടെക്നീഷ്യൻ, നഴ്സ്, നഴ്സിങ് ട്യൂട്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Aug 08, 2024
Reported By Admin
Job Offer

സൈക്കോളജി അപ്രന്റീസ് അഭിമുഖം

മലയിൻകീഴ് എംഎംഎസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രന്റീസ് ഉദ്യോഗാർഥികളെ പ്രതിമാസം 17600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 - 2282020.

കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gmckollam.edu.in) സന്ദർശിക്കുക.

ഹാച്ചറി സൂപ്പർവൈസർ കം ടെക്ക്നിഷ്യൻ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ 'ഹാച്ചറി സൂപ്പർവൈസർ കം ടെക്ക്നിഷ്യൻ' തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.08.2024 വരെ നീട്ടിയതായി മാനേജിംഗ് ഡയറക്ടർ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിഞ്ജാനം, മറ്റ് പ്രധാന വിശദാംശങ്ങൾക്കുമായി www.kepco.co.in & www.kepconews.blogspot.com വെബ് പോർട്ടൽ സന്ദർശിക്കുക.

അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു. ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ. പതിനാല് ജില്ലകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. ക്ലാസുകൾ ജില്ലാടിസ്ഥാനത്തിലാകും നടത്തുന്നത്. താത്പര്യമുള്ളവർ അപേക്ഷകൾ ആഗസ്റ്റ് 22 നകം ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ. ബോയ്സ് എച്ച് എസ് എസ് നു സമീപം, തിരുവനന്തപുരം - 24 എന്ന വിലാസത്തിലോ stateliteracymission@gmail. com എന്ന ഇ-മെയിലിലേക്കോ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472253, 2472254.

നഴ്സ് കരാർ നിയമനം

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും മധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൌൺസിലിൻറെ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 24,520/- രൂപ. വാക്ക് ഇൻ ഇന്റർവ്യൂ 14/08/2024 ബുധനാഴ്ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 234 3241 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

പത്തനംതിട്ട നഴ്സിങ് കോളേജിൽ ട്യൂട്ടർ ഒഴിവ്

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള രണ്ട് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപ. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ, സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ നിന്ന് എം.എസ്സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖ എന്നിവയുമായി ആഗസ്റ്റ് 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.