Sections

പ്രോജക്ട് കമ്മീഷണർ, ഇസിജി ടെക്നീഷ്യൻ, കമ്മ്യൂണിറ്റി കൗൺസലർ, പ്രോജക്ട് ഫെല്ലോ, കുക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Feb 11, 2025
Reported By Admin
Recruitment for various posts like Project Commissioner, ECG Technician, Community Counsellor, Proje

പ്രോജക്ട് കമ്മീഷണർ ഒഴിവ്

ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ പ്രോജക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് ബിടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിംഗ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 18ന് രാവിലെ 10 ന് നടക്കും. പാലക്കാട്, മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യുഎംകെ ടവറിൽ പ്രവർത്തിക്കുന്ന ജലനിധി മേഖലാ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2738566, 8281112214.

ജൽജീവൻ മിഷൻ വോളണ്ടിയർ നിയമനം

ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ മലപ്പുറം, തൃശൂർ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി താൽക്കാലിക വോളണ്ടിയർ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10 ന് നടക്കും. ഐ.ടി.ഐ /ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്), തത്തുല്യവും അധികവും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യുഎംകെ ടവറിൽ പ്രവർത്തിക്കുന്ന ജലനിധി മേഖലാ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2738566, 8281112214.

ക്ഷീരജാലകം പ്രമോട്ടറുടെ ഒഴിവ്

ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹയർ സെക്കൻഡറി/ഡിപ്ലോമ. ക്ഷീരജാലകം സോഫ്റ്റ്വേർ കൈകാര്യം ചെയ്യാനറിയണം. പ്രായം 18-40. യോഗത്യാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽകാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് വൈകീട്ട് അഞ്ചിന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, ക്ഷീര വികസന വകുപ്പ് , ഈരയിൽകടവ്, കോട്ടയം- 1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഫെബ്രുവരി 25ന് രാവിലെ 11 ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 10.30ന് നോഡൽ ഓഫീസറുടെ കാര്യാലയത്തിൽ. വിശദവിവരത്തിന് ഫോൺ: 0481 2303514. ഇ-മെയിൽ: qco-ktm. dairy@kerala.gov.in, dairyqcoktm@gmail.com.

വാക്ക് ഇൻ ഇൻർവ്യൂ

പേരാവൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ഇസിജി ടെക്നീഷ്യനെ നിയമിക്കുന്നു. അപേക്ഷകർക്ക് പി എസ് സി നിർദേശിക്കുന്ന പ്രായവും യോഗ്യതയും ഉണ്ടായിരിക്കണം. ആശുപത്രിയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഫെബ്രുവരി 15 ന് ഉച്ചക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0490 2445355.

കുടുംബശ്രീയിൽ കമ്മ്യൂണിറ്റി കൗൺസലർമാരാകാം

ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷന്റെ കീഴിലെ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസലർമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബിരുദം (സോഷ്യോളജി, സോഷ്യൽവർക്ക്, സൈക്കോളജി). ബിരുദാനന്തര ബിരുദം ഉളളവർക്ക് മുൻഗണന. 20 നും 45 നും ഇടയിൽ പ്രായമുളള ജില്ലയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ, ഓക്സലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം ജംങ്ഷൻ, ആലപ്പുഴ 688001 എന്ന വിലാസത്തിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം. കമ്മ്യൂണിറ്റി കൗൺസലർക്ക് മാസത്തിൽ 16 പ്രവൃത്തി ദിവസങ്ങൾക്ക് പരമാവധി 12000 രൂപ ഹോണറേറിയം അനുവദിക്കും.

പ്രോജക്ട് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ നിയമനത്തിന് ഫെബ്രുവരി 13 ന് അഭിമുഖം നടക്കും. താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.

മെഡിക്കൽ കോളേജിൽ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ ലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. പ്രായപരിധി 40 വയസ്സാണ്. യോഗ്യത: സയൻസ് വിഷയത്തിൽ 12th ക്ലാസ് പാസായിരിക്കണം, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ ഡിഗ്രി / ഡിപ്ലോമ, ഒരു ഗവൺമെന്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിനു കീഴിൽ ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രോജക്ടിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം, ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രൊജക്ടിൽ ഡയറ്റീഷ്യനായി കുറഞ്ഞത് 2 വർഷത്തെ സേവന പരിചയം, ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ്. പ്രതിമാസ വേതനം 28,000 + 18 ശതമാനം എച്ച്.ആർ.എ. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2528855, 2528055.

ഒഴിവ്

ഗവൺമെന്റ് എച്ച്.എസ്. പാപ്പനംകോട് സ്കൂളിൽ എഫ്.ടി.എം. തസ്തികയിലേക്ക് ശാരീരിക ക്ഷമതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും മെഡിക്കൽ സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി സ്കൂളിൽ ഹാജരാകണം. ഫോൺ: 0471-2494307.

ക്ലിനിക്കൽ സൈക്കോളജി കൗൺസലർ നിയമനം

സംസ്ഥാനത്തെ 10 ഫിഷറീസ് ഹൈസ്കൂളിലെ മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജി കൗൺസലർമാരെ നിയമിക്കും. രണ്ട് സമീപ ജില്ലകൾക്ക് ഒരു കൗൺസലറെയാണ് നിയമിക്കുക. പ്രായപരിധി 25-45 വയസ്. യോഗ്യത: എം.എസ്.ഡബ്ല്യൂ (മെഡിക്കൽ ആൻഡ് സൈക്യാട്രി/ചൈൽഡ് വെൽഫെയർ) അല്ലെങ്കിൽ സൈക്കോളജിയിലോ കൗൺസലിങ് ക്ലിനിക്കൽ സൈക്കോളജിയിലോ പി.ജി, സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ കൗൺസലിങ് പരിചയം. മത്സ്യത്തൊഴിലാളി മേഖലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 12നകം ഡയറക്ടർ ഓഫ് ഫിഷറീസ്, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33 വിലാസത്തിൽ തപാൽ വഴിയോ fisheriesdirector@gmail.com വഴിയോ അപേക്ഷിക്കണം. ഫോൺ: 0471 2305042. വെബ്സൈറ്റ്: https://fisherieskeralagov.in.

കുക്ക് നിയമനം

കൊല്ലം കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ് പരിധിയിലെ അമൃതകുളം പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്കുമാരെ നിയമിക്കും. പാചകത്തിൽ അംഗീകൃത ഡിപ്ലോമയുള്ളവർ ഫെബ്രുവരി 18ന് മുമ്പ് കൊല്ലം കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. ഫോൺ: 8547630023.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നാല് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈ തസ്തികക്ക് സർക്കാർ/പിഎസ് സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യമുള്ളവരും അഡോബ് പേജ് മേക്കറിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരുമായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് 5 മണി. വാക്ക് ഇൻ ഇന്റർവ്യൂ 17 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിൽ നടക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.