- Trending Now:
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ അസി. പ്രൊഫസർ (ഇംഗ്ലീഷ്) തസ്തികയിലെ താത്ക്കാലിക ഒഴിവിൽ 18ന് രാവിലെ 10ന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് ഉള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ടെലിമാർക്കറ്റിംഗ് അസിസ്റ്റന്റ്, മെഡിക്കൽ റെപ്രസെന്റേറ്റീവ് തസ്തികയിൽ 17ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. പ്ലസ്ടു / ഡിഗ്രിയാണ് ടെലിമാർക്കറ്റിംഗ് യോഗ്യത. പ്രായപരിധി 20-35 വയസ്. മെഡിക്കൽ റെപ്രസെന്റേറ്റീവ് (പുരുഷൻമാർ) യോഗ്യത പ്ലസ്ടു / ഡിഗ്രി. പ്രായപരിധി 21-40 വയസ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471 2992609, 8921916220.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ധനസഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച്) നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടിൽ പ്രൊജക്ട് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബർ 23ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0490 2399249, വെബ് സൈറ്റ് www.mcc.kerala.gov.in.
വനിതാ ശിശു വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് കണ്ണൂർ ഡാൻസ് ടീച്ചർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡാൻസിൽ ഡിപ്ലോമ അല്ലെങ്കിൽ നൃത്ത പരിശീലനത്തിലുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 23 ന് രാവിലെ 10 ന് സൂപ്രണ്ട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് തലശ്ശേരി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0490 2321605.
കണിയാമ്പറ്റ ഗവ.ഹയർസെക്കൻഡറിയിൽ ഒഴിവുള്ള ജൂനിയർ ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 17ന് ഉച്ചയ്ക്ക് 2 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ 9446158139.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സോഷ്യൽ വർക്കർ - സൈക്കോസോഷ്യൽ, സോഷ്യൽ വർക്കർ - കൗൺസിലിംഗ് എന്നീ തസ്തികകളിലേക്ക് ഒക്ടോബർ 21ന് അഭിമുഖം നടത്തും. പ്രോജക്ടിലേയ്ക്കാണ് നിയമനം. ഭിന്നശേഷി മേഖലയിൽ അനുഭവപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: https://nish.ac.in/others/career.
സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളിലായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം, റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 18നും 35നും ഇടയിൽ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്കും കൗൺസിലിങിൽ പരിചയമുള്ളവർക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ഒക്ടോബർ 21 രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.
മഞ്ചേരി ഗവ.ടെക്നിക്കൽ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേർസ് യോഗ്യതയുളളവർക്കും ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാവുതാണ്. അഭിമുഖം 21-10-2024 തിങ്കളാഴ്ച രാവിലെ 10.30 ന് സ്ഥാപനത്തിൽ വെച്ച് നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 21ന് രാവിലെ 10.30ന് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2766185, 9447320560.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.