Sections

ഫിസിയോ തെറാപ്പിസ്റ്റ്, ആംബുലൻസ് ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, ആയൂർവേദ നഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Jan 20, 2025
Reported By Admin
Recruitment for various posts like Physio Therapist, Ambulance Driver, Security Guard, Ayurvedic Nur

ചട്ടിപ്പറമ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവ്

ജില്ലാ പഞ്ചായത്തിന്റെ കീഴിൽ കുറുവയിൽ ആരംഭിക്കുന്ന ചട്ടിപ്പറമ്പ് റീഹാബിലിറ്റേഷൻ സെന്ററിൽ ദിവസവേതനത്തിന് ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത ബിപിടി എംപിടി. പ്രായപരിധി- 18-40. താൽപര്യമുള്ളവർ ജനുവരി 25നകം അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ പഞ്ചായത്തിൽ ലഭ്യമാക്കണം. കവറിന്റെ പുറത്ത് 'ചട്ടിപ്പറമ്പ് റിഹാബിലിറ്റേഷൻ സെന്റർ - ഫിസിയോ തെറാപിസ്റ്റ് നിയമനത്തിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. ഫോൺ : 0483 2734933.

ആംബുലൻസ് ഡ്രൈവർ; അപേക്ഷ ക്ഷണിച്ചു

കരുവേലിപ്പടി ഗവ മഹാരാജാസ് ആശുപത്രിയിൽ താത്കാലിക അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ (എച്ച്എംസി) നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോൺ 0484-2210648.

സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവ്

ജില്ലാ ആയുർവേദ ആശുപത്രിയിൽ സുരക്ഷാ ചുമതലകൾ നിർവ്വഹിക്കുന്നതിന് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 2025 ജനുവരി ഒന്നിന് 65 വയസിൽ അധികരിക്കാൻ പാടില്ല. അപേക്ഷകർ അഞ്ചുരൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖകൾ ജനന തിയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം ജനുവരി 24-ന് രാവിലെ 11 ന് ചീഫ് മെഡിക്കൽ ഓഫീസർ മുമ്പാകെ ഹാജരാകണം. നിയമനം 179 ദിവസത്തേക്ക് തികച്ചും താത്കാലികമായിട്ടായിരിക്കും. ദിവസവേതനം 500 രൂപയല്ലാതെ മറ്റു ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവരും കാര്യക്ഷമതയുള്ളവരും ആയിരിക്കണം. നിയമനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് (1015 മുതൽ 05-15 വരെ ) നേരിട്ട് അറിയാം ഫോൺ: 0484 2365933.

ആയൂർവേദ നഴ്സ് ജോലി ഒഴിവ്

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയൂർവേദ നഴ്സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലിക്കു താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഡിഎഎംഇ അംഗീകരിച്ച ആയുർവേദ നഴ്സിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം ജനുവരി 24-ന് ഉച്ചയ്ക്ക് 12 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് (രാവിലെ 10-15 മുതൽ വൈകിട്ട് 05-15 വരെ ) നേരിട്ട് അറിയാം. ഫോൺ:04842365933.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.