- Trending Now:
തൃശ്ശൂർ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ പാർട്ട്ടൈം ഹിന്ദി ലക്ചറർ (ഡി.സി.പി വിഭാഗത്തിലേയ്ക്ക്) തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാർത്ഥികൾ പ്രവർത്തി പരിചയം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജനുവരി 8 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 8 വൈകീട്ട് 4ന് മുൻപായി www.lbt.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 9:30ന് കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
ഖരമാലിന്യ സംസ്കരണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം എന്നിവയുടെ ഭാഗമായി പരിശോധനകൾ നടത്തുന്നതിന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസ്സിസ്റ്റന്റിനെ നിയമിക്കുന്നു. നാലുമാസ കാലയളവിലേക്കാണ് നിയമനം. യോഗ്യത : സിവിൽ/ കെമിക്കൽ/എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ബിരുദം. പ്രായപരിധി : 40 വയസ്സ്. പ്രതിമാസം 25,000 രൂപയാണ് വേതനം. പാലക്കാട് ജില്ലാ പഞ്ചായത്തിനു സമീപം പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ വച്ച് ജനുവരി ഒമ്പതിന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഇന്റർവ്യൂവിന് സഹിതം ഹാജരാവണം.
കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസിയർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. ജനുവരി എട്ടിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.
എറണാകുളം ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 10ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സയൻസ് പ്രധാന വിഷയമായി പ്ലസ് ടു/ പ്രീഡിഗ്രിയും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെകനോളജി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹജരാകണം.
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകൾ നിലവിലുണ്ട്. പ്രസ്തുത ഒഴിവുകളിലെ നിയമനത്തിനായി ജനുവരി 9ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷകൾ 8ന് വൈകിട്ട് നാലുമണിക്ക് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 09:30ന് കോളേജ് ഓഫീസിൽ ഹാജരാകണം.
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്, അനസ്തേഷ്യോളജി വിഭാഗങ്ങളിലായി സീനിയർ റസിഡന്റ് തസ്തികകളിൽ ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എംഡി / എംഎസ് / ഡിഎൻബിയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 13 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനായി ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.