- Trending Now:
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം) കാറ്റഗറി നം.444/2023 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം ജനുവരി 30, 31 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടത്തും. അഭിമുഖത്തിന് മുന്നോടിയായി നടക്കുന്ന വെരിഫിക്കേഷനായി ഉദ്യോഗാർത്ഥികൾ അതത് ദിവസം രാവിലെ കൃത്യം എട്ടിന് അസൽ പ്രമാണങ്ങൾ, ഒടിവി സർട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ഡൗൺലോഡ് ചെയ്തെടുക്കാം.
ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ ബിരുദവും ഒരുവർഷത്തിൽ കുറയാത്ത ഡിസിഎ/പിജിഡിസിഎ ഉളളവർക്കും അപേക്ഷിക്കാം. പ്രായം 2025 ജനുവരി ഒന്നിന് 18 നും 30നും മധ്യേ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫെബ്രുവരി മൂന്നിനകം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം. ഫോൺ : 04682350316.
ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ, ലാബ് അറ്റൻഡർ, അറ്റൻഡർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം . പി.ജി ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും. ലാബ് അറ്റൻഡർ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎൽറ്റി കോഴ്സ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അറ്റൻഡർ തസ്തികയിലേയ്ക്ക് എസ്.എസ്.എൽ.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴിൽ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം. മെഡിക്കൽ ഓഫീസർമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 6 രാവിലെ 10.30 നും അറ്റൻഡർ തസ്തികയിലേക്ക് ഫെബ്രുവരി 6 രാവിലെ 10.30 നും ലാബ് അറ്റൻഡർ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ വയസ് , തിരിച്ചറിയൽരേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും പകർപ്പുകളുമായി തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 04862 227326).
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവർത്തനത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. ഓണറേറിയം പ്രതിമാസം 29,535 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 31 ന് രാവിലെ 9.30 ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി എത്തണമെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ (ഗ്രേഡ് - ഒന്ന്) അറിയിച്ചു. ഫോൺ: 9745803253.
കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ട്രെയിനിംഗ് എന്നിവ നൽകുന്ന ഫാക്കൽറ്റിമാരുടെ പാനൽ തയാറാക്കുന്നതിന് ട്രെയിനേഴ്സിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ റെസ്യൂമെ ജനുവരി 31 നകം employabilitycentreclt@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. ഫോൺ:0495-2370176.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.