- Trending Now:
ദേശീയ ആരോഗ്യ ദൗത്യം (എൻ എച്ച് എം) ന്റെ കീഴിൽ വിവിധ ആരേല്ല സ്ഥാപനങ്ങളിൽ ജെപി എച്ച്എൻ/ ആർബിഎസ് കെ നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ പി എച്ച് എൻബിരുദം കൂടാതെ കേരള നഴ്സസ് ആൻറ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ (പെർമനന്റ്). പ്രായം: 31. 12.2024 ൽ 40 വയസ്സ് കവിയരുത്. ശമ്പളം: 17000 രൂപ. അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ആരോഗ്യ കേരളം, ഒന്നാം നില, പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ട്, സ്വരാജ് റൗണ്ട് ഈസ്റ്റ്, തൃശൂർ എന്ന വിലാസത്തിൽ ലഭിക്കണം. വെബ്സൈറ്റ്: www.arogyakeralam.gov.in.
മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുർവേദ ആശുപത്രി/ ഡിസ്പെൻസറികളിലേക്ക് ഫാർമസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും. താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി മലപ്പുറം ആയുർവേദ ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാകണം. ഫോൺ - 0483 2734852.
പാലക്കാട്: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നഴ്സിങ്, പാരാമെഡിക്കൽ യോഗ്യതയുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കളെ കരാർ അടിസ്ഥാനത്തിൽ അപ്രന്റിസ് ട്രെയിനികളായി നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജനറൽ നഴ്സിങ്/ ബി.എസ്.സി നഴ്സിങ് കോഴ്സ്, ഡി.എം.ഇ അംഗീകൃത പാരാമെഡിക്കൽ കോഴ്സ് പാസ്സായവരായിരിക്കണം. പ്രായപരിധി 21 നും 35 നും മധ്യേ. രണ്ട് വർഷമാണ് നിയമന കാലാവധി. ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ള ഉദ്യോഗാർഥികളെ പരിഗണിച്ച ശേഷമായിരിക്കും ജനറൽ നഴ്സിങ് യോഗ്യതയുള്ള ഉദ്യോഗാർഥികളെ പരിഗണിക്കുക. ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവർക്ക് പ്രതിമാസം 18,000 രൂപയും ജി.എൻ.എം യോഗ്യതയുള്ളവർക്ക് 15,000 രൂപയും ഹോണറേറിയമായി ലഭിക്കും. പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക് 12,000 രൂപയാണ് ഹോണറേറിയം. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷകൾ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0491 2505005.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്.ടി വിഭാഗത്തിലാണ് ഒഴിവുള്ളത്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ NTCയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും ഒരു വർഷത്തെ പ്രവർത്തിപരിചയവും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 03ന് രാവിലെ 10.30ന് അസ്സൽരേഖകളും പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470- 2622391.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് സെക്ഷനിലെ സൂപ്പർവൈസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഫെബ്രുവരി 6ന് അഭിമുഖം നടക്കും. എംസിഎ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ പിജിഡിസിഎയാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം രാവിലെ 10.30ന് തിരുവനന്തപുരം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ (സമസ്ത ബിൽഡിംഗ്, മേലേ തമ്പാനൂർ, തിരുവനന്തപുരം) നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ www.kshb.kerala.gov.in വെബ്സൈറ്റ്സന്ദർശിക്കുക.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.