Sections

മൾട്ടിപർപ്പസ് വർക്കർ, ആയുർവേദ തെറാപ്പിസ്റ്റ്, സീനിയർ റസിഡന്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, ട്രെയിനി, ആശാ പ്രവർത്തക, ഗസ്റ്റ് അധ്യാപക തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Feb 24, 2025
Reported By Admin
Recruitment for various posts like Multipurpose Worker, Ayurveda Therapist, Senior Resident, Guest I

വാക്ക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർസാന്ത്വനത്തിലേക്ക് മൾട്ടിപർപ്പസ് വർക്കർ / ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഫെബ്രുവരി 27 രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം.

അഭിമുഖം ഫെബ്രുവരി 27 ന്

Kollam: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ ഫെബ്രുവരി 27 ന് രാവിലെ 10ന് ആധാർ കാർഡും, മൂന്ന് ബയോഡേറ്റയുമായി എത്തണം. ഫോൺ- 8281359930, 8304852968.

ഗൈനക്കോളജി വിഭാഗത്തിൽ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ മാർച്ച് 4ന് അഭിമുഖം നടത്തും. ഗൈനക്കോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

സീനിയർ റസിഡന്റ് അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനത്തിന് മാർച്ച് 3ന് അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 25ന് അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in വെബ്സൈറ്റിൽ ലഭിക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0470 2622391.

ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം

കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേരളമീഡിയ അക്കാദമിയുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വികസനവകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി ഈ വിഭാഗത്തിലെ 15 പേർക്ക് വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരമാവധി രണ്ടുവർഷത്തെ ട്രെയിനി നിയമനം നൽകുന്നു. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉളളവർക്ക് അപക്ഷിക്കാം. 21 നും 35 വയസ്സിനുമിടയിൽ പ്രായമുള്ള പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരുടെ സെലക്ഷൻ ലിസ്റ്റ് സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കും. ഇവരിൽ നിന്നും മാധ്യമസ്ഥാപനങ്ങളിൽ നിയമിതരാകുന്ന ട്രെയിനികൾക്ക് പ്രതിമാസം 15000 രൂപ സർക്കാർ ഓണറേറിയം നൽകും. ഒരു വർഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷം കൂടി നീട്ടിനൽകാം. ഇതിനോടകം അപേക്ഷകൾ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാർച്ച് 3 നകം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030. ഫോൺ: 0484-242227.

വാക്ക്-ഇൻ-ഇന്റർവ്യൂ

കൊച്ചിൻ കോർപ്പറേഷൻ 22, 26 ഡിവിഷനുകളിലെ ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് മാർച്ച് എട്ടിന് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10 ന് മട്ടഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഉദ്യോഗാർത്ഥികൾ കൊച്ചിൻ കോർപ്പറേഷനിലെ 22, 26 ഡിവിഷനുകളിലെ സ്ഥിര താമസക്കാർ ആയിരിക്കണം. (യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒഴിവുളള ഡിവിഷന് തൊട്ടടുത്തുള്ള ഡിവിഷനുകളിലെ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും). ഉദ്യോഗാർത്ഥികൾ 25 വയസ് പ്രായമുള്ള വിവാഹിതരായിരിക്കണം. നേതൃപാടവവും ആശയ വിനിമയശേഷിയും വിവേചന രഹിതമായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ കഴിവുള്ള വ്യക്തിയും ആയിരിക്കണം. ഹാജരാക്കേണ്ട രേഖകൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരിയാണെന്നുള്ള ഡിവിഷൻ മെമ്പറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഇന്റർവ്യൂ 4-ന്

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാക്കനാട് കുസുമഗിരിയിൽ പ്രവർത്തിക്കുന്ന പുരുഷൻമാർക്കായുള്ള ഗവ.ആശാഭവനിലെ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് കരാർ നിയമനത്തിനുള്ള ഇന്റർവ്യൂ മാർച്ച് നാലിന് രാവിലെ 11 ന് കാക്കനാട് കുസുമഗിരി ഗവ. ആശാഭവനിൽ നടത്തുന്നു. മാനസിക രോഗ ചികിത്സക്കുശേഷം ഏറ്റെടുത്തു സംരക്ഷിക്കുവാനാരുമില്ലാതെ പുനരധിവസിപ്പിക്കപ്പെട്ട പുരുഷൻമാർക്കായുള്ള സ്ഥാപനമാണ് ആശാഭവൻ (മെൻ). ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാവാത്ത സേവന സന്നദ്ധതയുള്ളവരിൽ നിന്നുമാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത്. പുരുഷൻമാർക്കു മാത്രമാണ് തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹതയുള്ളത്. അപേക്ഷകൻ എട്ടാം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഇന്റർവ്യൂ ദിവസം നേരിട്ട് സമർപ്പിക്കണം. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാർ കാർഡും സഹിതം താത്പര്യവും സേവന സന്നദ്ധതയുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ- 0484-2428308.

ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) നിയമനത്തിന് ഫെബ്രുവരി 27 ന് അഭിമുഖം നടക്കും. ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഒന്നാം ക്ലാസോടെ എം.ഇ/ എം.ടെക് ആണ് യോഗ്യത. താൽപര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി രാവിലെ 10 ന് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം വകുപ്പ് മേധാവിയുടെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in,0471-2300484.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.