Sections

മെഡിക്കൽ ഓഫീസർ, എസ് സി പ്രൊമോട്ടർ, ലാബ് അസിസ്റ്റന്റ്, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Feb 20, 2025
Reported By Admin
Recruitment for various posts like Medical Officer, SC Promoter, Lab Assistant, Project Technical Su

മെഡിക്കൽ ഓഫീസർ ഒഴിവ്

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നതിന് ഫെബ്രുവരി 21ന് രാവിലെ 11.30ന് അഭിമുഖം നടത്തും. യോഗ്യത: എം.ബി.ബി.എസ്., താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 8606854719.

വോക്-ഇൻ-ഇന്റർവ്യൂ

വിവിധ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22ന് രാവിലെ 10 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 140 ഒഴിവാണുള്ളത്. കളക്ടറേറ്റിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും 250 രൂപ ഫീസടച്ച് സ്പോട് രജിസ്ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2563451.

എസ് സി പ്രൊമോട്ടർ ഇന്റർവ്യൂ

അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ എസ് സി പ്രൊമോട്ടർ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നാളെ (21) നടക്കും. താൽകാലികാടിസ്ഥാനത്തിലാകും നിയമനം. അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 40 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസയോഗ്യത പ്ലസ് ടു. വാക് ഇൻ ഇന്റർവ്യൂ രാവിലെ 11 ന് കുയിലിമല- സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസിലാകും നടക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കേറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് (എസ്എസ്എൽസി , ജനന സർട്ടിഫിക്കറ്റ്), അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 296297.

നിയമനം

തൃശ്ശൂരിലെ പുത്തൂരിൽ പണി പൂർത്തിയായി വരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരവും അപേക്ഷ ഫോറവും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 7 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് : 9447979176.

ലാബ് അസിസ്റ്റന്റ് നിയമനം

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് 5 ഒഴിവുകൾ നിലവിലുണ്ട്. പട്ടികജാതി, ഈഴവ, ഓപ്പൺ,മുസ്ലിം വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളാണ്. സയൻസ്/അഗ്രിക്കൾച്ചറൽ /ഫിഷറീസ് എന്നീ വിഷയങ്ങളിൽ ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയും ലബോറട്ടറി ജോലികളിൽ 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്ന് പ്രകാരം 18നും 41നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം (നിയമാനുസൃതമായ വയസിളവ് അനുവദനീയം) . യോഗ്യരായ ഉദ്യോഗാർഥികൾ 2025 മാർച്ച് 12- ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വിആർഡിഎൽ ഇൻഫ്ലുവൻസ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി/ ബയോടെക്നോളജി/ വൈറോളജി സ്പെഷ്യലൈസേഷനോടു കൂടിയുള്ള ലൈഫ് സയൻസ് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മോളിക്കുലാർ ബയോളജി ലബോറട്ടറിയിലുള്ള പ്രവൃത്തിപരിചയം, ഇൻഫിക്ഷ്യസ് ഏജന്റ്സ്/ റസ്പിറേറ്ററി സ്പെസിമെൻ കളക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്ന വൈറോളജിക്കൽ ടെക്നിക്കിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 1ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ മുമ്പാകെ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.