- Trending Now:
ഇടുക്കി ജില്ല ആയുർവേദ ആശുപത്രി തൊടുപുഴയിൽ മെഡിക്കൽ ഓഫീസർ (കൗമാരഭ്യത്യം) തസ്തികയിൽ 1455 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. 2024 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാത്ത (ഇളവുകൾ അനുവദനീയം) ബി .എ. എം.എസ് ബിരുദവും കൗമാരഭ്യത്യത്തിൽ ബിരുദാനന്തരബിരുദവും കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾ അതാത് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയെന്റ് എക്സ്ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 20 ന് മുൻപായി എത്തേണ്ടതാണെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
എറണാകുളം മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിലേയ്ക്ക് (ഡി എം എച്ച് പി) അഡ്ഹോക് അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്കായി ഫെബ്രുവരി 19-ന് രാവിലെ 11-ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത :എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷ9 സർട്ടിഫിക്കറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.
താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (gctanur.ac.in) സന്ദർശിക്കുക.
വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ താൽകാലിക നിയമനം നടത്തും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് കൂടുക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സി, പ്ലസ്ടു, യു ജി / പി ജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 21 രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ എ ആർ / വി ആർ ട്രെയ്നർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബി സി എ, എം സി എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദധാരികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലായാണ് അവസരങ്ങളുള്ളത്. 2025 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ചെറിയ കലവൂരുള്ള അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലേക്ക് ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 30 വയസ്സ് കവിയരുത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത (എംബിഎ മാർക്കറ്റിംഗ് ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന). എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 18. ഫോൺ: 6282095334, 9495999682. അപേക്ഷിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdaRNKz6NSfgit65MgN_6oggxhisUUItPQD5GDh9hDrgSW8TA/viewform?usp=header.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.