Sections

മേട്രൻ, നേഴ്സിംഗ് പാരാമെഡിക്കൽ അപ്രന്റീസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇംഗ്ലീഷ് അധ്യാപക, ക്യാമ്പ് അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Nov 16, 2024
Reported By Admin
Recruitment for various posts like Matron, Nursing Paramedical Apprentice, Marketing Executive, Engl

മേട്രൻ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ, കാസർകോട് മധൂരിന് സമീപം സ്ഥിതി ചെയ്യുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ മേട്രൻ തസ്തികയിലേക്ക് നിയമനം നടത്തി. സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. പ്രായ പരിധി 45-60 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23 വൈകുന്നേരം നാല്. കൂടിക്കാഴ്ച്ച നവംബർ 26ന് രാവിലെ 10.30 ന് ചെങ്കളയിലെ ഹൗസിംഗ് ബോർഡിന്റെ കാസർകോട് ഡിവിഷൻ ഓഫീസിൽ നടക്കും. ഫോൺ- 04994-284788.

നേഴ്സിംഗ് പാരാമെഡിക്കൽ അപ്രന്റീസ് നിയമനം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട നേഴ്സിങ്(ബിഎസ് സി നേഴ്സിങ്/ജിഎംഎം) ബിരുദ ധാരികളെ അപ്രന്റീസ് നേഴ്സായും പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളെ പാരാമെഡിക്കൽ അപ്രന്റീസായും ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ജനറൽ ആശുപത്രി,ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിയമിക്കുന്നു. ഹോണറേറിയം വ്യവസ്ഥയിൽ താൽക്കാലികമായാണ് നിയമനം. പ്രതിമാസ വേതനം ബിഎസ് സി നേഴ്സിങ്/ജിഎംഎം യോഗ്യതയുള്ളവർക്ക് യഥാക്രമം 18,000/-,15,000/-,രൂപയും പാരാമെഡിക്കൽ അപ്രന്റീസിന് 12,000/-രൂപയുംആയിരിക്കും. ഉദ്യോഗാർത്ഥികൾ 21 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് കേരള നേഴ്സിംഗ് കൗൺസിൽ, കേരള പാരാമെഡിക്കൽ കൗൺസിൽ എന്നിവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കേരള നേഴ്സിംഗ് കൗൺസിൽ, കേരള പാരാമെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 23 ന് പകൽ 5 മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ., ഇടുക്കി 685603 എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കുക. ഫോൺ: 04862-296297.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കണ്ണൂർ ജില്ലയിൽ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയം. പ്രായം 30 വയസ്സുവരെ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത-പ്രവർത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 22 നകം അപേക്ഷ സമർപ്പിക്കണം. വിലാസം- കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, ബി.എസ്.എൻ.എൽ ഭവൻ മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2. നിലവിൽ കെ.ബി.എഫ്.പി.സി എല്ലിന്റെ മാർക്കറ്റിങ് എക്സ്ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിൽ മറ്റ് ജില്ലകളിൽ സേവനം അനുഷ്ടിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ- 0497-2702080.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കണ്ണൂർ ജില്ലയിൽ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയം. പ്രായം 30 വയസ്സുവരെ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത-പ്രവർത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 22 നകം അപേക്ഷ സമർപ്പിക്കണം. വിലാസം- കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, ബി.എസ്.എൻ.എൽ ഭവൻ മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-2. നിലവിൽ കെ.ബി.എഫ്.പി.സി എല്ലിന്റെ മാർക്കറ്റിങ് എക്സ്ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിൽ മറ്റ് ജില്ലകളിൽ സേവനം അനുഷ്ടിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ- 0497-2702080.

ഇംഗ്ളീഷ് അദ്ധ്യാപക ഒഴിവ്

അടിമാലി, ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ കീഴിൽ ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ളീഷ് അദ്ധ്യാപക തസ്തികയിലെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനമാണ് നടത്തുക..ഇംഗ്ലീഷിൽ 50% മാർക്കിൽ കുറയാത്ത ബിരുദാനന്തരബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പും ബയോഡാറ്റയുമായി നവംബർ 20 (ബുധൻ) രാവിലെ 10.30 ന് അടിമാലി ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

മണിയൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിർണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബിരുദ/ ഡിപ്ലോമ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 18 ന് രാവിലെ 10 മണിക്ക് മണിയൂർ കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവണം. ഫോൺ: 0496-2536125, 9495368910.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.