- Trending Now:
ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ ടെക്നിക്കൽ മാനേജർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.ടെക് സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിർവഹണം എന്നിവയിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തനപരിചയമുള്ളവരുമാകണം. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 30ന് രാവിലെ 11ന് മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ എത്തണം. ഫോൺ: 0483 2738566, 8281112214.
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് 32 സ്കിൽ ട്രെയിനർമാരെയും 16 സ്കിൽ അസിസ്റ്റന്റുമാരെയും നിയമിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും https://ssakerala.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 26നകം ജില്ലാ പ്രോജക്ട് ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 9946729718.
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 21ന് രാവിലെ 11ന് നടക്കും. യോഗ്യത: പ്ലസ്ടു, ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് ജെ.പി.എച്ച്.എൻ കോഴ്സ സർട്ടിഫിക്കറ്റ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം.
കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ശമ്പളം: 12,000 രൂപ. പ്രായപരിധി: 25-45. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 31നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
തൃശ്ശൂർ ഗവ. ഡെന്റൽ കോളേജിൽ താൽക്കാലികാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ ട്രെയ്നിമാരെ എച്ച്.ഡി.എസ്. മുഖാന്തിരം നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പാളിന്റെ ചേമ്പറിൽ ഡിസംബർ 23 ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷകർക്ക് ഡി.ആർ.ആർ.ടി/ ഡി.ആർ.ടി. സർട്ടിഫിക്ഷേഷൻ നിർബന്ധമാണ്. പ്രതിമാസം 5000 രൂപയാണ് വേതനം.
തൃശ്ശൂർ ഗവ. ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ ഒഴിവുള്ള സീനിയർ റസിഡന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ പി.ജിയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് (ഡിസംബർ 20) രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പാലക്കാട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച്ച ഡിസംബർ 28ന് രാവിലെ 11 ന് പാലക്കാട് സുൽത്താൻപേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തിൽ നടക്കും. എസ്.എസ്.എൽസി.യും കേരള സർക്കാർ അംഗീകരിച്ച ആയുർവേദ ഫാർമസി ട്രെയിനിങും (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ കോഴ്സ്) ആണ് നിർദ്ദിഷ്ട യോഗ്യത. പ്രായ പരിധി 18 മുതൽ 36 വരെ. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജില്ലാ ആയൂർവ്വേദ മെഡിക്കൽ ഓഫീസർ മുമ്പാകെ ഹാജരാകേണ്ടതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: https://iav.kerala.gov.in.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.