Sections

ലക്ചറർ, അപ്രന്റിസ് നഴ്സ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, കൊമേഴ്സ്യൽ അപ്രന്റീസ്, സീനിയർ റസിഡന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, പ്രൊജക്ട് കോ-ഓർഡിനേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Sep 10, 2024
Reported By Admin
Temporary job vacancies in Kerala

വാക്-ഇൻ-ഇന്റെർവ്യൂ

എറണാകുളം സർക്കാർ നഴ്സ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരെ നിയമിക്കുന്നതിന് സെപ്തംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്സിംഗ് യോഗ്യത നേടിയവരായിരിക്കണം. അവരുടെ അഭാവത്തിൽ സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്സിംഗ് യോഗ്യത നേടിയവരേയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കെഎൻഎംസി രജിസ്ട്രേഷൻ) നിർബന്ധമാണ്. അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം രാവിലെ 11 ന് എറണാകുളം സർക്കാർ നഴ്സിംഗ് കോളേജിൽ ഹാജരാകണം. പ്രതിമാസ സ്റ്റൈപൻഡ് - 25000/- രൂപ. ഒഴിവുകളുടെ എണ്ണം ഏഴ്.

അപ്രന്റീസ് നഴ്സ് പദ്ധതി അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റ് നൂതന പദ്ധതിയായ അപ്രന്റീസ് നഴ്സ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ജനറൽ/ജില്ല/താലൂക്ക്/ഹെഡ് ക്വാർട്ടേഴ്സ്/എഫ്എച്ച്സി ആശുപത്രികളിൽ ജിഎൻഎം/ബിഎസ്സി നഴ്സിംഗ് യോഗ്യതയുളളവരെ പരിശീലനത്തിനായി നിയോഗിക്കുന്നു. രണ്ടുവർഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജനറൽ/ബിഎസ്സി നഴ്സിംഗ് കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. ഓണറേറിയം ബിഎസ്സി നഴ്സിംഗ് 18,000 (പ്രതിമാസം) ജനറൽ 15,000 (പ്രതിമാസം) നിശ്ചിത യോഗ്യതയുളളവർ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം സെപ്തംബർ 13-ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04842422256.

ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

എറണാകുളം മരട് മാങ്കായി സ്ക്കൂളിന് സമീപം പ്രവർത്തിക്കുന്ന ഗവ ഐടിഐയിൽ എൽ.സി./ആംഗ്ലോ ഇൻഡ്യൻ വിഭാഗത്തിനു റിസർവ് ചെയ്ത ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മേൽ വിഭാഗത്തിൽ നിന്നും അപേക്ഷകർ ഇല്ലാത്ത പക്ഷം മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻടിസി/എൻഎസി നേടിയശേഷം മൂന്നുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്തംബർ 13-ന് രാവിലെ 10.30 ന് മരട് ഗവ.ഐടിഐയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2700142.

കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 29 രാവിലെ 10ന് ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു. ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. ഒരു വർഷമാണ് അപ്രന്റീസ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റായി ലഭിക്കും. പ്രായപരിധി 01/01/2024 ന് 26 വയസ് കവിയരുത്. മുൻപ് ബോർഡിൽ അപ്രന്റിസ് ട്രെയിനിങ് എടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്), അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 11ന് രാവിലെ 11 മണി മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gmckollam.edu.in) സന്ദർശിക്കുക.

നിയമന കൂടിക്കാഴ്ച

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ മലയാളം വിഷയത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 12 ന് രാവിലെ 11 കൂടിക്കാഴ്ചക്ക് എത്തണം. കുടുതൽ വിവരങ്ങൾ kalpetta.kvs.ac.in ൽ ലഭിക്കും. ഫോൺ- 04936 298400.

താത്ക്കാലിക നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് -1, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമ്മർ തസ്തികളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 12 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തണം. ഫോൺ- 04935 257321.

പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കുന്ന ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാന വിഷയങ്ങളിലേക്ക് പരിശീലകരെയും പ്രൊജക്ട് കോ-ഓർഡിനേറ്ററെയും നിയമിക്കുന്നു. ഡിഗ്രി, ബി.എഡ്, എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 12 ന് ഉച്ചക്ക് 12.30 ന് എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കുമായി സുൽത്താൻ ബത്തേരി ഗവ സർവജന ഹയർസെക്കൻഡറി സ്കൂളിൽ എത്തണം. ഫോൺ : 9446153019, 9447887798.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.