- Trending Now:
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ അഞ്ചിന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങൾ gmckannur.edu.in ൽ ലഭ്യമാണ്. ഫോൺ: 04972808111.
ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അസി. ഡിസൈനർ ഫാഷൻ ഹോം ആന്റ് മെയ്ഡ് അപ്സ് എന്ന വിഷയത്തിന്റെ വൊക്കേഷണൽ ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംഎസ് സി ഹോം സയൻസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ ആറിന് രാവിലെ 11:30 ന് സ്കൂളിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0497 2861793.
പനമരം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിനെ നിയമിക്കുന്നു. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒഴിവിലേക്ക് ഇന്ന് (ഡിസംബർ 3) ഉച്ചക്ക് രണ്ടിന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ , ജാതി പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസലുമായി നേരിട്ട് എത്തണം. ഫോൺ - 9544639624, 9072473116.
നാഷണൽ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ ഡിസംബർ 10 ന് രാവിലെ 9.30 ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in. ഫോൺ- +91-8848002947.
പുതുശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണഅ നിയമനം. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം പുതുശ്ശേരി പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിനായി ഹാജരാവണം. കൂടുതൽ വിവരങ്ങൾ 0491-2569470 എന്ന ഫോൺ നമ്പറിൽ ലഭിക്കും.
പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗചികിത്സാ സേവനം, മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒഴിവുള്ള ഏഴ് ബ്ലോക്കുകളിലേക്കും മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കുമാണ് നിയമനം. നിയമന കാലാവധി 89 ദിവസം മാത്രം ആയിരിക്കും. രാത്രികാല മൃഗചികിത്സ സേവനത്തിന് പ്രതിമാസം 44,020 രൂപയും മൊബൈൽ വെറ്ററിനറി യൂണിറ്റിലെ സേവനത്തിന് പ്രതിമാസം 56100 രൂപയുമാണ് ഹോണറേറിയം. തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട ബ്ലോക്കിൽ നിശ്ചയിക്കപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടതും ആവശ്യാനുസരണം കർഷകരുടെ വീടുകളിൽ സേവനം നൽകാൻ ബാധ്യസ്ഥരുമായിരിക്കും. താൽപര്യമുള്ളവർക്കായി ഇന്ന് (ഡിസംബർ മൂന്ന്) രാവിലെ 10.30 മുതൽ 11.30 വരെയും (രാത്രികാല മൃഗ ചികിത്സ സേവനത്തിലേക്ക് അപേക്ഷിക്കുന്നവർക്ക്) 11.30 മുതൽ 12.30 വരെയും (മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് അപേക്ഷിക്കുന്നവർക്ക്) ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് കൂടികാഴ്ച നടത്തും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.