Sections

ജൂനിയർ ഇൻസ്ട്രക്ടർ, കമ്പനി സെക്രട്ടറി, സാനിറ്റേഷൻ വർക്കർ, അക്കൗണ്ടന്റ്, ആർക്കിടെക്റ്റ്, ഓഫീസ് അസിസ്റ്റന്റ്, അസിസ്റ്റന്റെ എക്സിക്യൂട്ടീവ് എൻജിനിയർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Nov 02, 2024
Reported By Admin
Recruitment for various posts like Junior Instructor, Company Secretary, Sanitation Worker, Accounta

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്സ്മാൻ മെക്കാനിക് (ഡി/മെക്ക്) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിന് താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 4ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

താൽക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്ക് ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വമുള്ള മൂന്ന് വർഷം നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യാഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

സാനിറ്റേഷൻ വർക്കർ ജോലി ഒഴിവ്

ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിറ്റേഷൻ വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ഏഴാം ക്ലാസും, എഴുതാനും വായിക്കാനുമുള്ള കഴിവും ഉണ്ടാകണം. അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം നവംബർ ആറിന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. ഫോൺ: 0484 2365933.

അസിസ്റ്റൻറ് / അക്കൗണ്ടൻറ് കരാർ നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഓഫീസിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് / അക്കൗണ്ടൻറ് തസ്തികയിൽ ഒരു ഒഴിവ് . യോഗ്യത സി എ ഇന്റെർ /ഐസിഎംഎ, അക്കൗണ്ടിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.പ്രായപരിധി - 18-36.അപേക്ഷ നവംബർ 15നു മുമ്പ് vyttilamobilityhubsociety@gmail.com എന്ന വിലാസത്തിൽ സമർപ്പിക്കുക.

കരാർ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്- കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, എം.സി.എ, എം. എസ്സി- കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നീ യോഗ്യതയും, ഡാറ്റാബേസ് ആർക്കിടെക്റ്റ്, സിസ്റ്റം ആർക്കിടെക്റ്റ് എന്നിവയിൽ അഞ്ച് വർഷം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ നവംബർ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ താത്കാലിക ഒഴിവ്

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കു കീഴിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 13ന് രാവിലെ 11ന് ബന്ധപ്പെട്ട ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ ഇന്റർവ്യൂ സമയത്തിനും ഒരു മണിക്കൂർ മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in .

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ നവംബർ 1 മുതൽ നിലവിൽവരുന്ന ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ 35,600-75,400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 10ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471 2743783.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.