- Trending Now:
കണ്ണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഒക്ടോബർ 10 ന് ഉച്ചക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 04936 - 282854.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബികോം, പി.ജി.ഡി.സി.എയാണ് യോഗ്യത. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് 12.30 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിദ്യാഭ്യാസ, യോഗ്യത, ജാതി, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി കൂടിക്കാഴചക്ക് എത്തണം. ഫോൺ-04936- 202035.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഗവ.ഐ ടി ഐ കളിൽ 2024-25 അധ്യയന വർഷത്തിൽ എംപ്ലോയബിലിറ്റി സ്കിൽസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സ്കിൽസിലുള്ള ഷോർട്ട് ടേം ടിഒടി കോഴ്സും. കൂടാതെ പ്ലസ് ടുവിലോ ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ ടി ഐ യിൽ ഇൻർവ്യൂവിന് ഹാജരാകണം. ഫോൺ : 0495 2461898.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ, കോട്ടയം ജില്ലയിൽ വൈക്കം, പാലാ, പള്ളം എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അർഹരായ പട്ടികജാതി യുവതികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. (പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും) അപേക്ഷകർ ബിരുദവും ബിഎഡും ഉള്ളവരാകണം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതകളുടെയും, ജാതി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ കോട്ടയം എന്ന വിലാസത്തിൽ ഒക്ടോബർ പത്തിനുമുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0481-2562503.
കണ്ണൂർ, തലശ്ശേരി, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെ വീട്ടു പടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് വാക് ഇൻ ഇന്റർവ്യൂ മുഖേന വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആൻഡ് എഎച്ച്) നിയമിക്കുന്നു. താൽപര്യമുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം സെപ്റ്റംബർ 30ന് രാവിലെ 11.30ന് കൂടിക്കാഴ്ചയ്ക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ : 0497 2700267.
കോഴിക്കോട്: ജില്ലയിൽ പട്ടികജാതി വികസനവകുപ്പിന് കീഴിലെ ആൺ/പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡണ്ട് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അപേക്ഷകരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിൽ നിന്നുമുള്ളവരെ പരിഗണിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. നിയമനം 2025 മാർച്ച് വരെ. സ്ഥിര നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല. പ്രവൃത്തി സമയം വൈകിട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെ. ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് പുരുഷ ജീവനക്കാരും പെൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് വനിത ജീവനക്കാരെയുമാണ് പരിഗണിക്കുക. പ്രതിമാസ വേതനം 12000 രൂപ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്,(എസ്.എസ്.എൽ.സി.ബുക്ക്), മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 17 ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0495-2370379.
കൽപ്പറ്റ നഗരസഭയിൽ പട്ടികജാതി പ്രമോട്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യ ഒക്ടോബർ 3 ന് രാവിലെ 11ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ പട്ടികജാതി വികസന ഓഫീസിൽ നടക്കും. 18 നും 40 നും ഇടയിൽ പ്രായമുള്ള പ്ല്സടു തത്തുല്യ യോഗ്യതയുള്ള കൽപ്പറ്റ നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അപേക്ഷകരില്ലെങ്കിൽ തൊട്ടടുത്ത ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വരെ പരിഗണിക്കും. ഉദ്യോഗാർത്ഥികൾ ജാതി, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽഎച്ച്.ഡി.എസിന് കീഴിൽ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ന്യൂറോ ടെക്നീഷ്യൻ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ന്യൂറോ ടെക്നോളജിയിൽ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 10ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിവരങ്ങൾക്ക്: 0483 2762037.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് ഒക്ടോബർ 1 ന് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.
ആലപ്പുഴ ആലിശ്ശേരി ഗവ. മഹിളാ മന്ദിരത്തിലെ താമസക്കാർക്ക് യോഗ പരിശീലനം നൽകുന്നതിനായി ഒരു വനിതാ യോഗ പരിശീലകയെ താൽക്കാലികമായി നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായപരിധി 18-50. ഒക്ടോബർ 4 ന് രാവിലെ 11 മണിക്ക് മഹിളാമന്ദിരത്തിൽ വെച്ചായിരിക്കും അഭിമുഖം. ഉദ്യോഗാർഥികൾ അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497678036.
ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ ഓഡിറ്റിഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഓഡിറ്റർമാരെ നിയമിക്കുന്നു. 11 ഒഴിവുകളാണ് നിലവിലുള്ളത്. കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ആയിരിക്കണം അപേക്ഷകർ. വിദ്യാഭ്യാസ യോഗ്യത കൊമേഴ്സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം.(ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും) കമ്പ്യൂട്ടർ പരിജ്ഞാനം (ടാലി ഉൾപ്പെടെ) നിർബന്ധം. പ്രായ പരിധി 21 നും 40 നും മധ്യേയായിരിക്കണം. 2024 ഒക്ടോബർ 1 വച്ചാണ് പ്രായപരിധി കണക്കാക്കുന്നത്. താൽപര്യമുള്ളവർ ഒക്ടോബർ നാലിന് വൈകുന്നേരം 5 മണിക്കുള്ളിൽ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോം ജില്ലാ മിഷൻ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നിന്നോ ലഭിക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെയും പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ- 688001. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മിഷൻ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
കണ്ണൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.