Sections

അതിഥി അധ്യാപക, സീനിയർ റസിഡന്റ്, ലാബ് അസിസ്റ്റന്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, ആശവർക്കർ, ഡിടിപി ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Oct 11, 2024
Reported By Admin
Recruitment for various posts like Guest Lecturer, Senior Resident, Lab Assistant, Guest Instructor,

കിറ്റ്സിൽ താൽക്കാലിക നിയമനം

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്മെന്റ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഫോർ ട്രെയിനിങ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 18 ന് മുമ്പായി അയയ്ക്കണം. വിശദവിവരത്തിന് www.kittsedu.org, ഫോൺ: 0471 2327707, 2329468.

ജിയോളജി അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ജിയോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 15 നു രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേമ്പറിൽ വച്ച് നടത്തുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് മുൻപായി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

സീനിയർ റസിഡന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിലവിലുള്ളതും വരുന്ന ഒരു വർഷ കാലത്തേക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 18 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർഥികൾ പ്രസ്തുത വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതികളിലും സമയത്തും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.

ലാബ് അസിസ്റ്റന്റ് ഇന്റർവ്യൂ 18 ന്

ജില്ലയിലെ അക്വാട്ടിക്ക് ആനിമൽ ഹെൽത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. യോഗ്യത മൈക്രോബയോളജി / ബയോടെക്നോളജി / ബി എഫ് എസ് സി/തത്തുല്യയോഗ്യതയുള്ള ബിരുദം. ഫീൽഡിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. ഒക്ടോബർ 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ ആവശ്യമായ രേഖകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം എത്തണം. ഫോൺ: 0495-2383780.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

രാജാക്കാട് സർക്കാർ ഐ.ടി.ഐ യിൽ അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ (എ.സി.ഡി) ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ഒക്ടോബർ 16 ന് രാവിലെ 10.30 ന് നടക്കും. എഞ്ചിനിയറിംഗ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മൂന്നുവർഷത്തെ എഞ്ചിനിയറിംഗ് ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ രണ്ട് വർഷ മെക്കാനിക്കൽ ഗ്രൂപ്പ്-1 ട്രേഡിലുള്ള എന്റ്റിസി/എൻഎസി മുന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നി യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04868241813, 9895707399.

വാക്ക് ഇൻ ഇന്റർവ്യു

നീലംപേരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആശവർക്കർ നിയമനം നടത്തുന്നതിന് ഒക്ടോബർ 17 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നീലംപേരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരും പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും തനത് വാർഡിൽ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകർ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 271061.

വാക് ഇൻ ഇന്റർവ്യു

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്), സീനിയർ റസിഡന്റ് (ഒ.ബി.ജി) തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക് ഇൻ ഇന്റർവ്യു ഒക്ടോബർ 11ന് രാവിലെ 11 മുതൽ നടത്തും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

ഡി.ടി.പി ഓപ്പറേറ്റർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

ട്രേഡ്സ്മാൻ നിയമനം

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ആട്ടോമൊബൈൽസ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് 2024-25 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനം 755 രൂപ. പ്രായപരിധി 18-45 വയസ്. എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ഒക്ടോബർ 21 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.