Sections

Job News: ഗസ്റ്റ് ലക്ചറർ, എസ് സി പ്രമോട്ടർ, ടെക്നിക്കൽ സ്റ്റാഫ്, ക്യാമ്പ് അസിസ്റ്റന്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jan 08, 2025
Reported By Admin
Recruitment for various posts like Guest Lecturer, SC Promoter, Technical Staff, Camp Assistant, Gue

ഗസ്റ്റ് ലക്ചറർ നിയമനം

വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 10 ന് രാവിലെ 11ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി-ടെക് ബിരുദമാണ് യോഗ്യത. എം ടെക്ക് ഉളളവർക്ക് മുൻഗണന. ഫോൺ : 0469 2650228.

എസ് സി പ്രമോട്ടർ നിയമനം

കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൻ കീഴിൽ നടുവിൽ, കടന്നപ്പള്ളി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഒഴിവിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള, 40 വയസ്സിൽ കൂടാത്ത ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സ് പ്ലസ് ടു സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പികളുമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10ന് രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ : 0497 2700596.

വോക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി ഒമ്പതിന് രാവിലെ 11ന് നടക്കും. പ്രായപരിധി 40 വയസ്. അടിസ്ഥാന യോഗ്യത-ബി ടെക് (സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ). പ്രതിമാസ ശമ്പളം 25000. നിയമനകാലം - നാലുമാസം. ഒഴിവ് -മൂന്ന്. സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്രവൃത്തിപരിചയരേഖകളും (ഉണ്ടെങ്കിൽ) സഹിതം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ്, ജനറൽ ആശുപത്രിക്ക് എതിർവശം, കെ.കെ നായർ റോഡ്, കുന്നിത്തോട്ടത്തിൽ ബിൽഡിംഗ്, പത്തനംതിട്ടയിൽ ഹാജരാകണം. ഫോൺ : 0468 2223983.

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ കെ.ടി.യു. മൂല്യനിർണയ ക്യാമ്പിൽ ദിവസക്കൂലി വ്യവസ്ഥയിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 10ന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഓഫീസിൽ എത്തണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

അട്ടപ്പാടി ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ- സിവിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഡ്രാഫ്ട്സ്മാൻ സിവിൽ ശാഖയിൽ ബിരുദം/ ത്രിവത്സര ഡിപ്ലോമ/ എൻ.ടി.സി/ എൻ.എ.സിയും മൂന്നു വർഷ പ്രവൃത്തി പരിചയവും ആണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. ഒരു ഒഴിവ് ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു. ജനുവരി ഒമ്പതിന് രാവിലെ 10.30 ന് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496292419.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പള്ളിപ്പാട് ഗവ. ഐടിഐ യിലെ സർവ്വെയർ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ നിലവിലുള്ള ഒഴിവിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സർവ്വെയർ ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബി ടെകും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. ഫോൺ: 0479-2406072.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.