Sections

ഗസ്റ്റ് ലക്ചറർ, ലാബ് ടെക്നീഷ്യൻ, അക്കൗണ്ടന്റ് കം ക്ലർക്ക്, തെറാപ്പിസ്റ്റ്, വാച്ചർ കം ഗാർഡനർ, ഫെസിലിറ്റേറ്റർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Aug 01, 2024
Reported By Admin
Job Offer

ഗസ്റ്റ് ലക്ചറർ താത്കാലിക നിയമനം

അടൂർ സർക്കാർ പോളിടെക്നിക്ക് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തും. തസ്തികയും യോഗ്യതയും:- ഗസ്റ്റ് ലക്ചറർ ഇൻ പോളിമർ ടെക്നോളജി, ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് - അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ്സ് ബാച്ചിലർ ഡിഗ്രി (പോളിമർ ടെക്നോളജി/ കമ്പ്യൂട്ടർ എൻജിനീയറിംഗ്). പി.എസ്.സി/എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. എം.ടെക്. അദ്ധ്യാപന പരിചയം എന്നിവ ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. അസിസ്റ്റന്റ് പ്രൊഫസർ ഗണിത ശാസ്ത്ര വിഭാഗം- പ്രസ്തുത വിഷയത്തിലുള്ള 50 ശതമാനത്തിൽ കുറയാതെയുള്ള മാസ്റ്റർ ഡിഗ്രി, യു.ജി.സി അനുശാസിക്കുന്ന യോഗ്യത പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30 അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഹാജരാകണം. ഫോൺ: 04734231776

ലാബ്/ബ്ലഡ് ബാങ്ക് ടെക്നീഷൻ താത്ക്കാലികനിയമനം

പുനലൂർ താലൂക്കാസ്ഥാന ആശുപത്രിയിൽ ഹോസ്പിറ്റൽ ലാബ്/ബ്ലഡ് ബാങ്ക് ടെക്നീഷൻ തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ ഹയർ സെക്കന്ററി പഠനത്തിന് ശേഷം കേരളത്തിലെ മെഡി ക്കൽ കോളേജുകളിൽ നിന്നോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ നിന്നോ എം.എൽ.ടി കോഴ്സോ തത്തുല്യ യോഗ്യതയോ വിജയകരമായി പൂർത്തിയാക്കിയ ശേഷം കേരള സ്റ്റേറ്റ്' പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയവരായിരിക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പരമാവധി പ്രായപരിധി: 40 വയസ്സ്. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സഹിതം ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ആഗസ്റ്റ് 10 വൈകിട്ട് മൂന്നിനകം ലഭിക്കണം. വിവരങ്ങൾക്ക് ആശുപത്രി ഓഫീസ്, ഫോൺ . 0475 2228702

അഭിമുഖം

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി പദ്ധതിയിലേക്ക് വിവിധ കോളേജുകളിലേക്ക് അപ്രന്റീസ്മാരെ നിയമിക്കുന്നതിന് ആഗസ്റ്റ് രണ്ട് രാവിലെ 9:30ന്അഭിമുഖം നടത്തും . യോഗ്യത : സൈക്കോളജി വിഷയത്തിൽ റെഗുലർ പഠനത്തിലൂടെ ലഭിച്ച ബിരുദാനന്തര ബിരുദം. വിവരങ്ങൾക്ക് കരുനാഗപ്പള്ളി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുമായി ബന്ധപ്പെടുക. ഫോൺ: 0476 2864010, 9400438766

അക്കൗണ്ടന്റ് കം ക്ലാർക്ക് അഭിമുഖം

ചാത്തന്നൂർ സർക്കാർ ഐ.ടി.ഐ.യിലെ അക്കൗണ്ടന്റ് കം ക്ലാർക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് ആഗസ്റ്റ് എട്ടിന് രാവിലെ 11ന് ഐ.ടി.ഐ. യിൽ അഭിമുഖം നടത്തും. യോഗ്യത: ബി കോം വിത്ത് ടാലി യും പ്രവൃത്തി പരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ - 04742594579 7907462973.

തെറാപ്പിസ്റ്റ്, വാച്ചർ കം ഗാർഡനർ

ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ് - (പുരുഷൻ ). വാച്ചർ കം ഗാർഡനർ (പുരുഷൻ ) എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇരുപതിനും അൻപതിനും മധ്യേ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആധാറിന്റെ പകർപ്പ്ം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്(ജനപ്രതിനിധി/ഗസറ്റഡ് ഓഫീസർ എന്നിവർ നൽകിയത്) എന്നിവ സഹിതം വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷകളുമായി ഓഗസ്റ്റ് രണ്ടിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. തെറാപ്പിസ്റ്റിന്റെ അഭിമുഖം രാവിലെ പത്തുമണിക്കും വാച്ചർ കം ഗാർഗനർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടുമണിക്കും നടക്കും. ഫോൺ: 0481-2951398.

സഹായി കേന്ദ്രത്തിൽ ഫെസിലിറ്റേറ്റർ

ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സഹായി കേന്ദ്രത്തിൽ ഫെസിലിറ്റേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ പ്ലസ്ടുവും ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഡി.സി.എ.യും ഉള്ളവരെ പരിഗണിക്കും. ആലപ്പുഴ ജില്ലക്കാർക്ക് മുൻഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ എന്നിവയിൽ പ്രാവീണ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. 2025 മാർച്ച് 31 വരെയാണ് നിയമന കാലാവധി. അപേക്ഷ ഓഗസ്റ്റ് 16 ന് വൈകീട്ട് നാലിനകം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ലഭിക്കണം.

ഡിജിറ്റൽ ക്രോപ് സർവ്വേ: തത്കാലിക നിയമനം

കൃഷി അസ്സിസ്റ്റൻറ് ഡയറക്ടറുടെ പരിധിയിൽ ആലപ്പുഴ മുനിസിപ്പാലിറ്റി, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് കൃഷിഭവനുകളിൽ ഡിജിറ്റൽ ക്രോപ് സർവ്വേ നടത്തുന്നതിനായി താൽകാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും മൊബൈൽ ഫോൺ ആപ്പ് ഉപയോഗിക്കാൻ അറിയുന്നവരുമായ സ്വന്തമായി ആൻഡ്രോയിഡ് ഫോണുള്ള 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. ഓഗസ്റ് രണ്ടിന് മുൻപായി ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം വെള്ളക്കടലാസിൽ അപേക്ഷകൾ അതത് കൃഷിഭവനുകളിൽ നൽകി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ ഒഴിവ്

കോട്ടത്തറയിലെ അട്ടപ്പാടി താലൂക്ക് ട്രൈബൈൽ സ്പെഷാലിറ്റി ആശുപത്രിയിൽ ആശുപത്രി നിർവാഹണ സമിതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തെ കരാർ വ്യവസ്ഥയിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജി.എൻ.എം / ബി.എസ്.സി നഴ്സിങും രജിസ്ട്രേഷനും ഉള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ബി.ഫാം/ഡിഫാമും രജിസ്ട്രേഷനും ഉള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം എത്തണം. എല്ലാ തസ്തികകളിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്കായി ആശുപത്രി ഓഫീസുമായി നേരിട്ടോ 9446031336, 8089601411 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സൂപ്രണ്ട് അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.