Sections

ഗസ്റ്റ് ലക്ചറർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വർക്ക്ഷോപ്പ് അസിസ്റ്റന്റ്, മെക്കാനിക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Jul 20, 2024
Reported By Admin
Job Offers

ഗസ്റ്റ് ലക്ചർ നിയമനം

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ . ഡെപ്യൂട്ടി ഡയരക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോൺ 0497 2746175.

വർക്ക്ഷോപ്പ് അസിസ്റ്റന്റ് ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ വർക്ക്ഷോപ്പ് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത-ഐടിഐ ട്രേഡിൽ (ഡീസൽ മെക്കാനിക്ക്/ഇലക്ട്രീഷ്യൻ/വെൽഡർ/ഫിറ്റർ) എന്നിവയിലുള്ള എൻ സി വി ടി സർട്ടിഫിക്കറ്റ്, ഐ.സി. എൻജിനുകൾ, വെസൽ നിർമ്മാണവും റിപ്പയറും അല്ലെങ്കിൽ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വർഷത്തെ വർക്ക്ഷോപ്പ് പരിചയം. കഠിനമായ ജോലികൾ ചെയ്യാനുള്ള ശാരീരിക ക്ഷമത. പ്രായം - 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - ദിവസം 783 രൂപ.

മെക്കാനിക്ക് ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത-മോട്ടോർ മെക്കാനിക്ക് ട്രേഡിൽ എൻ സി വി ടി സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി എൻജിനുകളുടെ റിപ്പയർ, മെയ്ന്റനൻസ് എന്നിവയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, മറൈൻ ഫീൽഡിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം - 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - ദിവസം 803 രൂപ.

പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് എട്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത - എസ് എസ് എൽ സി, പ്രിന്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വർഷത്തെ ഡിപ്ലോമ, പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ( പ്രൊഡക്ഷൻ പ്ലാനിംഗ്/കംപ്യൂട്ടിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). പ്രായം - 18-41. ശമ്പളം - പ്രതിമാസം 15000 രൂപ.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്പാകെ അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകേണ്ടതാണ്.

അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി (നാചുറൽ സയൻസ്) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 26നു മുമ്പ്0 പേര് രജിസ്റ്റർചെയ്യണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.