- Trending Now:
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഫെബ്രുവരി 3 ന് അഭിമുഖം നടത്തും. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രി / ഡിപ്ലോമ എല്ലെങ്കിൽ ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്സേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം ബി ബി എസ് യോഗ്യതയും, ടി സി എം സി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 2 രാവിലെ 11 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -രണ്ട് തസ്തികയിൽ എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കേരള കാർഷിക സർവകലാശാല നൽകുന്ന അഗ്രികൾച്ചറൽ ആന്റ് റൂറൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ യോ?ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഈ യോ?ഗ്യതയുള്ളവരുടെ അഭാവത്തിൽ ഐ.ടി.ഐയിൽ നിന്നും മെക്കാനിക്ക് (ട്രാക്ടർ), മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് (ഡീസൽ), ഫിറ്റർ എന്നിവയിലേതെങ്കിലുമൊരു ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം എന്നിവയുള്ളവരെയും പരി?ഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് സാധുവായ എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 19-41 വയസ്സാണ് പ്രായപരിധി. 25100-57900 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ - കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ?ഗ്യതയും അം?ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ?ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ?ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം. 27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവൻ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യൽ എജ്യൂകേറ്റർ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ത്സ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂർ പ്രതീക്ഷ ഭവനിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.
അസാപ് കേരളയിൽ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എൻ.ജി.ഒ / സർക്കാർ / വിദ്യാഭ്യസ രംഗത്ത് കുറഞ്ഞത് 10 മുതൽ 12 വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. ഫെബ്രുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ വെബ്സൈറ്റ് സന്ദർശിക്കുക.
ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു. ബുധനാഴ്ച (ജനുവരി 29) രാവിലെ 11 ന് കോട്ടയം ജില്ലാ ആശുപത്രിയിലെ എൻ.എം.എച്ച്. കോൺഫറൻസ് ഹാളിൽ വെച്ച് വാക്ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: എം.ബി.ബി.എസ് (അഭികാമ്യം സൈക്യാട്രി). ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.