- Trending Now:
കഴക്കൂട്ടം വനിത സർക്കാർ ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അഭിമുഖം ഒക്ടോബർ 19ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡിജിഇറ്റി സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ.യിൽ എം.എം.ടി.എം ട്രേഡിൽ ഈഴവ, മുസ്ലീം വിഭാഗങ്ങളിൽ നിന്നും സിഎച്ച്എൻഎം, വയർമാൻ എന്നീ ട്രേഡുകളിൽ പൊതുവിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബർ 22നാണ് അഭിമുഖം എം.എം.ടി.എം ട്രേഡിൽ രാവിലെ 11നും സിഎച്ച്എൻഎം, വയർമാൻ ട്രേഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.cstaricalcutta.gov.in.
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ടേർണിംഗ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.റ്റി.ഐ / വി.എച്ച്.എൽ.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 23 രാവിലെ 10ന് സ്കൂളിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9400006460.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഒരു ഒഴിവാണുളളത്. ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്/ബിൽഡിംഗ്) / തദ്ദേശ സ്വയംഭരണ (എൻജിനിയറിംഗ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ്, പാർട്ട് 1, റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന എൻഒസി, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം. അപേക്ഷകൾ നവംബർ 15 ന് വൈകിട്ട് 5 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ 'മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3-ാം നില, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം- 695033' എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 1800 425 1004 എന്നീ ഓഫീസ് നമ്പരുകളിൽ ബന്ധപ്പെടുക. വിശദവിവരങ്ങൾ www.nregs.kerala.gov.in ലും ലഭ്യമാണ്.
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രായപരിധി 23 വയസിന് മുകളിൽ. പ്രതിമാസ വേതനം 6,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 23ന് രാവിലെ 11ന് മറയൂർ സഹായഗിരി ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, വെബ്സൈറ്റ്: www.keralasamakhya.org.
ആലപ്പുഴ: പുറക്കാട് ഗവൺമെന്റ് ഐ. ടി. ഐ യിലെ ഇന്റീരിയർ ഡെക്കറേഷൻ ആന്റ് ഡിസൈൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. സിവിൽ അഥവാ ആർക്കിടെക്ചറൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസയോഗ്യത (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 21 രാവിലെ 11 മണിക്ക് പുറക്കാട് ഐ. ടി. ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവങ്ങൾക്ക് ഫോൺ: 0477-2298118, 9895075512.
ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള അകൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം. കോം/ബി.കോം യോഗ്യതയും ടാലിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒക്ടോബർ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവിൽ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, എൽ.എസ്.ജി.ഡി ഓഫീസിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് ഫോൺ: 7012090112.
ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള 4 ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒക്ടോബർ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവിൽ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, എൽ.എസ്.ജി.ഡി ഓഫീസിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് ഫോൺ: 7012090112.
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളിൽ രാത്രികാല ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടൻ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവരും വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 19 ന് രാവിലെ 11 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2768075.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.