Sections

Job News: ഗസ്റ്റ് ഇൻസ്ട്രക്ടർ, അധ്യാപക, പ്രോജക്ട് ഫെല്ലോ, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jan 15, 2025
Reported By Admin
Recruitment for various posts like Guest Instructor, Teacher, Project Fellow, Specialist Gynecologis

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെങ്ങന്നൂർ സർക്കാർ ഐടിഐ ലെ ഇലക്ട്രോണിക്സ് ആൻഡ് ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രെയിഡിൽ ഈഴവ/ ബില്ലവ/ തിയ്യ (മുൻഗണന) വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്കുളള അഭിമുഖം ജനുവരി 20ന് രാവിലെ 11ന് ഐടിഐ യിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം. ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നുവർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻടിസി/ എൻഎസി യും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത. ഫോൺ : 04792953150, 04792452210.

അധ്യാപക നിയമനം

വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ആൺകുട്ടികൾ) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ് -ഹ്യുമാനിറ്റിക്സ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും ബി-എഡും, എച്ച്എസ്- സയൻസ് വിഷയങ്ങളിൽ ബിരുദവും ബി-എഡും, യുപി ബിരുദവും ബി -എഡ് / ഡിഎഡ് എന്നിവയാണ് യോഗ്യതകൾ. ജനുവരി 18 ന് രാവിലെ 10ന് വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 40 വയസ് തികയാൻ പാടില്ല. ഫോൺ : 9447859959.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തോട്ടട ഗവ. ഐ.ടി.ഐ യിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി/എൻ.എസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജനുവരി 21ന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 04972835183.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 ഡിസംബർ 19 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'Spatial variation in soil seed banks, seedling/ sapling banks and their responses to Forest disturbance in the Forest areas of Munnar Landscape' ൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിൽ താത്ക്കാലിക നിയമനത്തിനായി ജനുവരി 16ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് നിയമനം

എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ജനുവരി 16 രാവിലെ 10.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡിപ്ലോമ ഇൻ ഗൈനക്കോളജി, പെർമനെന്റ് ടി.സി.എം.സി രജിസ്ട്രേഷൻ ഫോർ എം.ബി.ബി.എസ് ആൻഡ് പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.