Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, ഫാർമസിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അധ്യാപക, ലൈബ്രേറിയൻ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Sep 25, 2024
Reported By Admin
Kerala job vacancies September 2024: Guest Instructor, Data Entry Operator, Pharmacist positions

ഗസ്റ്റ് ഇൻസ്ട്രക്ടർ : അഭിമുഖം 26 ന്

വെള്ളമുണ്ട ഗവ ഐടിഐ യിലെ പ്ലംബർ ട്രേഡ് ബിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം നടത്തുന്നു. മെക്കാനിക്കൽ/ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം/ രണ്ട് വർഷത്തെ ഡിപ്ലോമയും പ്രവർത്തി പരിചയം/ പ്ലംബർ ട്രേഡിൽ എൻ.ടി.സി /എൻ.എ. സി 3 വർഷത്തെ പ്രവർത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 26 ന് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് അസ്സലും പ്രവർത്തിപരിചിയെ സർട്ടിഫിക്കറ്റ് പകർപ്പുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 04935 294001, 9447059774.

മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഗവ. മെഡിക്കൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ കോഴ്സ്/ മെഡിക്കൽ ഡോക്യൂമെന്ററേഷൻ ബിരുദാനന്തര ബിരുദം/ മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. രണ്ടു വർഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി 40 വയസ്സ് കവിയരുത്. അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം സെപ്തംബർ 30 ന് രാവിലെ 10.30ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തണം. ഫോൺ 04936 256229.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇരിട്ടി താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽഎ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 28 ന് മുമ്പ് സ്പെഷ്യൽ തഹസിൽദാർ എൽഎ കിൻഫ്ര-രണ്ട് ഓഫീസിൽ ബയോഡാറ്റാ സഹിതം സമർപ്പിക്കണം.

ഫാർമസിസ്റ്റ് നിയമനം

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്മെന്റ് ആയി ഒരു ഫാർമസിന്റെ് സേവനം ആവശ്യമുണ്ട്. ഇതിനായുള്ള അഭിമുഖം ഒക്ടോബർ ഒന്നിന് 11.30 ന് മകരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാർഥികൾ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.ഫാം/ബി.ഫാം ബിരുദവും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെരുമ്പടപ്പ്, പെരിന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിനായി മേൽനോട്ടം വഹിക്കുന്നതിന് ബിരുദവും ബിഎഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് റസിഡന്റ് ട്യൂട്ടറുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12000 രൂപയാണ് പ്രതിമാസ വേതനം. പെൺകുട്ടികൾക്കുള്ള മഞ്ചേരി പെരുമ്പടപ്പ് വണ്ടൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ വനിതകൾക്കാണ് നിയമനം നൽകുന്നത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

അധ്യാപക ഒഴിവ്

കാവാലം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അദ്ധ്യാപകന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് ദിവസന വേതന കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യ തയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 26-ന് രാവിലെ 10.30-ന് സ്കുളിൽ എത്തണം

ഫാർമസിസ്റ്റ് നിയമനം

ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മലക്കപ്പാറ ഒ.പി ക്ലിനിക്കിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്രീ ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി സയൻസ്. ഡി.ഫാമിനോടൊപ്പം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യേഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം സെപ്തംബർ 26 ന് രാവിലെ 9.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം. ഫോൺ: 0480 2706100.

ഓഫീസ് അസിസ്റ്റന്റ് നിയമനം

തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ പ്ലേസ്മെന്റ് ആൻഡ് ട്രെയിനിങ് അസോസിയേഷൻ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത കൊമേഴ്സ്/ ഇക്കണോമിക്സ്/ മാനേജ്മെന്റ് എന്നിവയിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ സെപ്റ്റംബർ 26 നകം www.gectcr.ac.in മുഖേന അപേക്ഷിക്കണം. ഫോൺ: 0487 2334144.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.