- Trending Now:
ചാലക്കുടി ഗവ. ഐ.ടി.ഐയിൽ വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. പി.എസ്.സിയുടെ റൊട്ടേഷൻ സംവരണ, സംവരണേതര ചാർട്ട്പ്രകാരമായിരിക്കും നിയമനം. വയർമാൻ തസ്തികയിൽ റൊട്ടേഷൻ പ്രകാരം ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്നും ഇലക്ട്രോണിക്സ് മെക്കാനിക്ക് തസ്തികയ്ക്കായുള്ള ഒഴിവിൽ റൊട്ടേഷൻ പ്രകാരം എസ്.സി വിഭാഗത്തിൽ നിന്നും നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 30 ന് രാവിലെ 10.30 ന് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0480 2701491.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൊട്ടിയോട്ടുകുന്ന് ഹോമിയോപ്പതി ഹെൽത്ത് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ തസ്തിയിൽ താത്ക്കാലിക നിയമനം നടത്തുന്നു. കൊറ്റിയോട്ടുകുന്ന് ഉന്നതിയിൽ താമസിക്കുന്ന പട്ടികജാതിക്കാരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഡിസംബർ ആറിന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ -04936 205949.
കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി നവംബർ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. നെറ്റ്/പി.എച്ച.ഡി യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കൽപ്പറ്റ ഗവ ഐ.ടി.ഐയിൽ ബേക്കർ ആൻഡ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. ഈഴവ, തിയ്യ, ബില്ലവ വിഭാഗക്കാർക്കാണ് അവസരം. ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിങ് ടെക്നോളജി ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർ നവംബർ 30 ന് ഉച്ചക്ക് രണ്ടിന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പുമായി പങ്കെടുക്കണം. ഫോൺ - 04936 205515.
നാഷണൽ ആയുഷ് മിഷൻ ലാബ് ടെക്നീഷൻ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി എം. എൽ.റ്റി /അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.എം.എൽ.റ്റിയാണ് യോഗ്യത. പ്രായപരിധി 20 24 നവംബർ 25 ന് 40 വയസ് കവിയരുത്. താത്പര്യമുള്ളവർ ഡിസംബർ മൂന്നിന് രാവിലെ 11ന് അഞ്ജുവിന് ജില്ല ഹോമിയോ ആശുപത്രിയിലെ നാഷണൽ ആയുഷ്മെൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പങ്കെടുക്കണം. ഫോൺ - 8848002947.
കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ, അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിക പട്ടികവർഗ്ഗ വിഭാഗകാർക്ക് സംവരണം ചെയ്തതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ അസലും പകർപ്പുമായി ഡിസംബർ നാലിന് രാവിലെ 10.30 മുതൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ 04936 286644.
പുതൂർ ഗവ. ട്രൈബൽ വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗത്തിൽ എൻ.വി.ടി ഇംഗ്ലീഷ് (ജൂനിയർ), എൻ.വി.ടി ഫിസിക്സ് (ജൂനിയർ), എൻ.വി.ടി ബയോളജി (ജൂനിയർ) തസ്തികകളിലേക്കും ഹയർസെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി മാത്സ് തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നവംബർ 29 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് നടക്കും. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ : 8089012531.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.