Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, എൻജിനിയർ, സോളാർ ടെക്നീഷ്യൻ, അങ്കണവാടി വർക്കർ, ജൂനിയർ ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Oct 23, 2024
Reported By Admin
Recruitment for various posts like Guest Instructor, Engineer, Solar Technician, Anganwadi Worker, J

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. ഐടിഐയിൽ വുഡ് വർക്ക് ടെക്നീഷ്യൻ (കാർപ്പന്റർ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ 23ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04972835183.

വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ സയൻസ് പാർക്കുകളിലെ എൻജിനിയർ തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നവംബർ 2 രാവിലെ 11 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in.

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്സ്മാൻ മെക്കാനിക് (D/Mech) ട്രേഡിൽ നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിൽ പി.എസ്.സി സംവരണമനുസരിച്ച് ലാറ്റിൻ കത്തോലിക്ക് വിഭാഗത്തിൽ നിന്ന് നിയമനം നടത്തും. ഉദ്യോഗാർഥികൾ 25 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനെത്തണം.

അഭിമുഖം ഒക്ടോബർ 24ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ 24ന് രാവിലെ 10ന് അഭിമുഖം നടക്കും. സോളാർ ടെക്നീഷ്യൻ, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെലികോളർ, സെയിൽസ് ഓഫീസർ ട്രെയിനി, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ലോൺ ഓഫീസർ, ലോൺ ഓഫീസർ ട്രെയിനി തസ്തികകളിലാണ് നിയമനം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 0471 2992609, 8921916220.

അപേക്ഷ ക്ഷണിച്ചു

വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചൂർണ്ണിക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂർണ്ണിക്കര പഞ്ചായത്തിൽ സ്ഥിര താമസക്കാരും 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടാകും.അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ നാലിന് വൈകിട്ട് 5 മണി വരെ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസ്സിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ:9387162707,7012603724,9747474068.

അങ്കണവാടി വർക്കർ അഭിമുഖം

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രൊജക്ടിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ഇന്റർവ്യൂ കാർഡ് ലഭിച്ചവർക്കുള്ള അങ്കണവാടി വർക്കർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 28, 29 തീയതികളിലും നവംബർ 4,5,13,14 തീയതികളിലും നടത്തും. രാവിലെ 10 മണി മുതൽ തണ്ണീർമുക്കം പഞ്ചായത്ത് ഹാളിൽ വെച്ചായിരിക്കും കൂടിക്കാഴ്ച്ച.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.