- Trending Now:
ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. എസ്.ഐ.യു.സി നാടാർ, ഇ.ഡബ്ലു.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ളവർ വെള്ളിയാഴ്ച (ഡിസംബർ13) ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0470- 2622391.
നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമാണ് യോഗ്യത. ടൈപ്പ്റൈറ്റിംഗ് ലോവർ ഇംഗ്ലീഷും മലയാളവും പാസ്സായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ വെള്ളിയാഴ്ച (ഡിസംബർ13) രാവിലെ 11ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2276169.
ജെ.എൻ.ടി.ബി.ജി.ആർ.ഐ സ്ഥാപനത്തിലെ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 31 നകം നൽകണം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കരിമൻകോട് പി.ഒ, പച്ച, പാലോട്, തിരുവനന്തപുരം വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് രജിസ്ട്രാർ തസ്തികയിലേക്കുള്ള അപേക്ഷയെന്ന് രേഖപ്പെടുത്തിയിരിക്കണം.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 20 ന് വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ നൽകണം. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.ksicl.org, 0471-2333790, 8547971483.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35600-75400 രൂപ ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തിൽ 31 നകം അപേക്ഷ ലഭിക്കണം. ഫോൺ: 0471-2333790, 8547971483.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താല്പര്യമുള്ളവർ ഡിസംബർ 13, വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 8547005084, 9446073146.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.