Sections

Job News: ഗസ്റ്റ് ഇൻസ്ട്രക്ടർ, പാചകത്തൊഴിലാളി, അസി.പ്രൊഫസർ, അനസ്തെറ്റിസ്റ്റ്, പ്ലാസ്റ്റിക് സർജൻ, സീനിയർ റെസിഡന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Jan 17, 2025
Reported By Admin
Recruitment for various posts like Guest Instructor, Cook, Assistant Professor, Anaesthetist, Plasti

പാചകത്തൊഴിലാളി നിയമനം

നീലംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പാചകത്തൊഴിലാളിയെ നിയമിക്കുന്നു. പാചകത്തിൽ മുൻപരിചയമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ജനുവരി 22ന് മൂന്നുമണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. ഫോൺ: 9496043671.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

വെസ്റ്റ് എളേരി ഗവ.(വനിത) ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്സ്മാൻ സിവിൽട്രേഡ്, ഡെസക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ നിശ്ചിത യോഗ്യതയുള്ള എസ്.സി, ജനറൽ കാറ്റഗറിയിൽപ്പെട്ടവർ ജനുവരി 21ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നീ രേഖകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ നമ്പർ- 04672341666.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ ട്രേഡ്) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ ബ്രാഞ്ചിലുള്ള മൂന്ന് വർഷ എഞ്ചിനിയറിങ് ഡിപ്ലോമ അല്ലങ്കിൽ ഇലക്ട്രിക്കൽ ബ്രാഞ്ചിലുള്ള എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിലുള്ള എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ജനുവരി 21 ന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2071115, 8089606075.

സൈക്യാട്രി വിഭാഗത്തിൽ അസി.പ്രൊഫസർ ഒഴിവ്

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ അസി. പ്രൊഫസർ/സീനിയർ റെസിഡന്റ് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജനുവരി 21 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിലാണ് അഭിമുഖം. മെഡിക്കൽ ബിരുദാനന്തര ബിരുദം (അംഗീകൃത സർവകലാശാലകളിൽനിന്നുള്ള എംഡിയോ ബന്ധപ്പെട്ട വിഷയത്തിൽ ഡി.എൻ.ബിയോ) അല്ലെങ്കിൽ എം.ബി. ബി.എസ്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ ജനനതീയതി, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രകറുടെ ഒഴിവ്

പുതുതായി ആരംഭിച്ച ചാല ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ തസ്തികയിൽ ഒരു ഗസ്റ്റ് ഇൻസ്രക്ടറുടെ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ നിന്നും (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 18ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ /ഡിഗ്രി ആണ് യോഗ്യത.

അനസ്തെറ്റിസ്റ്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.ജി/ഡിഎൻബി യിൽ അനസ്തെസിയോളജിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കാലാവധി. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 22ന് ഉച്ചയ്ക്ക് 12ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജൻ/ജനറൽ സർജനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക് സർജറിയിൽ MCh/DrNB യും ബേൺസ് സർജറിയിലും സ്കിൻ ബാങ്കിംഗിലും മുൻ പരിചയവും അല്ലെങ്കിൽ ജനറൽ സർജറിയിൽ എം.എസും ബേൺസ് സർജറിയിലും സ്കിൻ ബാങ്കിംഗിലും മുൻ പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കലാവധി. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 22ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

സീനിയർ റെസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 22 ന് 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അനസ്തേഷ്യ വിഭാഗത്തിലുള്ള പിജിയും ടിസിഎംസി രജിസ്ട്രേഷനും അഭികാമ്യം. താൽപര്യുമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2528855, 2528055.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.