Sections

ഗ്രാജുവേറ്റ് ഇന്റേൺ, ഇസിജി ടെക്നീഷ്യൻ, അക്കാദമിക് കോർഡിനേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Sep 18, 2024
Reported By Admin
Kerala announces job vacancies for Graduate Intern, ECG Technician, and Academic Coordinator roles i

ഗ്രാജുവേറ്റ് ഇന്റേൺ ഒഴിവ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഗ്രാജുവേറ്റ് ഇന്റേൺ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പ്രായപരിധി 30 വയസ്സ് കവിയരുത്. സെപ്റ്റംബർ 23 രാവിലെ 10 മണിക്ക് കഴക്കൂട്ടം ചന്തവിളയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9495999693

ഇസിജി ടെക്നീഷ്യൻ ഒഴിവ്

കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇസിജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബർ 24ന് രാവിലെ 11 മണിക്ക് കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7994697231.

അക്കാദമിക് കോർഡിനേറ്റർ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജി സീനിയർ അക്കാദമിക് കോർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തെ അക്കാദമിക പരിചയവും, ഭരണ നിർവഹണത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പരിചയസമ്പന്നരായ ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്കൂൾ പ്രഥമധ്യാപകരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. അപേക്ഷകൾ ബയോഡേറ്റ സഹിതം ഡയറക്ടർ, എസ്.ഐ.ഇ.ടി, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സെപ്റ്റംബർ 25ന് മുമ്പ് സമർപ്പിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.