Sections

ഗാർഡനർ, ലക്ചറർ, സൈക്കളജി അപ്രന്റീസ്, മെഡിക്കൽ ഓഫീസർ, ട്രേഡ് ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Sep 07, 2024
Reported By Admin
Government job vacancies in Kerala for Gardner, Lecturer, and Technician positions.

ഗാർഡനർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ എൽ.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 01.01.2023ന് 18നും 41നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ശമ്പളം 17,000- 37,500. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സേചഞ്ചുകളിൽ സെപ്റ്റംബർ 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതിയതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. സിവിൽ എൻജിനിയറിങ് ഇന്റർവ്യൂ 9 നും ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഇന്റർവ്യൂ 10 നും രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു

മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 വർഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 12 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 0483 2972200, 9188900203.

വാക് ഇൻ ഇന്റർവ്യൂ

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വിമുക്തി ലഹരി മോചന ചികിത്സാ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനുള്ള തത്സമയ കൂടിക്കാഴ്ച സെപ്തംബർ 10 ന് രാവിലെ 10ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതഃ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ.

ട്രേഡ് ടെക്നീഷ്യൻ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ജനറൽ വർക്ക്ഷോപ്പിൽ കാർപ്പെന്ററി, ഫിറ്റിംഗ്, ഷീറ്റ്മെറ്റൽ, ടാർണിംഗ് ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2222935, 9400006418.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.