- Trending Now:
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 27ന് രാവിലെ 11 മണിക്ക് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വർക്കർ കം കേസ് വർക്കർക്കുള്ള യോഗ്യത എംഎസ്ഡബ്ല്യു/പിജി (സൈക്കോളജി/സോഷ്യോളജി)യും സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) യോഗ്യത എം.എസ്സി/ എം.എ(സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30-45 വയസ്. വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
ധനുവച്ചപുരം ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിലേക്ക് നവംബർ 19ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം / ബന്ധപ്പെട്ട ട്രേഡിൽ എൻഎസി / എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം.
കോഴഞ്ചേരി കീഴുകര സർക്കാർ മഹിളാ മന്ദിരത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മേട്രനെ നിയമിക്കുന്നു. യോഗ്യത : പത്താംക്ലാസ് ജയിച്ചിരിക്കണം. പ്രായം 50 വയസ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. സേവനതൽപരായവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 22 ന് രാവിലെ 11 ന് മഹിളാ മന്ദിരത്തിൽ നടക്കുന്ന കൂടികാഴ്ചയിൽ ഹാജരാകണം. ഫോൺ : 0468 2310057, 9947297363.
ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് യോഗപരിശീലകരാകാം. പ്രതിമാസം 12,000 രൂപ ലഭിക്കും. പ്രായപരിധി: 50 വയസിൽ താഴെ. അംഗീകൃത സർവകലാശാല/സർക്കാരിൽനിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗപരിശീലന സർട്ടിഫിക്കറ്റോ അംഗീകൃത സർവകലാശാലയിൽ നിന്നുളള യോഗ പി.ജി സർട്ടിഫിക്കറ്റോ ബിഎൻവൈഎസ്, ബിഎഎംഎസ്, എംഎസ്സി യോഗ, എംഫിൽ യോഗ സർട്ടിഫിക്കറ്റോ യോഗ്യത ഉളളവർ നവംബർ 19 ന് രാവിലെ 11 ന് ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ : 9895233405.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ചെറൂപ്പയിലെ എംസിഎച്ച് യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. കൂടികാഴ്ച നവംബർ 19 ന് രാവിലെ 10.30ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. യോഗ്യത, വിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പ് എന്നിവ സഹിതം കൂടികാഴ്ചക്ക് എത്തണം. ഫോൺ: 0495-2800286.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഓവർസിയറെ ആവശ്യമുണ്ട്. യോഗ്യത : മൂന്നുവർഷ പൊളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം നവംബർ 20 ന് വൈകിട്ട് നാലിന് മുമ്പ് പഞ്ചായത്തിൽ അപേക്ഷ നൽകണം. ഫോൺ : 04682 350229.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.