Sections

എന്യൂമറേറ്റർ, അങ്കണവാടി ഹെൽപ്പർ, ഡോക്ടർ, മേട്രൻ, കം റസിഡന്റ് ട്യൂട്ടർ, ലൈഫ് ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Oct 03, 2024
Reported By Admin
Recruitment for various posts like Enumerator, Anganwadi Helper, Doctor, Matron, Cum Resident Tutor,

എന്യുമറേറ്റർമാരെ ആവശ്യമുണ്ട്

മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയിൽ നടത്തുന്ന കന്നുകാലി സെൻസസിനോടനുബന്ധിച്ച് ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാരെ ആവശ്യമുണ്ട്. താല്പര്യമുളള പശുസഖി പ്രവർത്തകർ, വിരമിച്ച ലൈവ്സ്റ്റോക്ക് ഇന്സ്പെക്ടർമാർ,ഫീൽഡ് ഓഫീസർമാർ, ക്ഷീരവികസന വകുപ്പിലെ ഡയറി പ്രൊമോട്ടേഴ്സ്, വിമൻ ക്യാറ്റിൽ കെയർ വർക്കർ എന്നിവർ അതത് പഞ്ചായത്ത് പരിധിയിൽവരുന്ന മൃഗാശുപത്രിയിലെ വെറ്റിനറി സർജെനെ ബന്ധപ്പെടേണ്ടതാണ്. അവസാനതീയതി ഒക്ടോബർ 4 ഉച്ചയ്ക്ക് 2 മണി. വിശദവിവരങ്ങൾക്ക് 04862 222894.

അങ്കണവാടി ഒഴിവുകൾ

ദേവികുളം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഇടമലക്കുടി പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് നിലവിലുള്ളതും, ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി വിജയിച്ചവർ അപേക്ഷിക്കാൻ പാടില്ല .എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷകരുടെ പ്രായം 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ ആയിരിക്കണം. അപേക്ഷകർ ഇടമലക്കുടി പഞ്ചായത്തിലെ സ്ഥിരതാമസക്കാർ ആയി രിക്കണം.സ്ഥിരതാമസം തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നുള്ള സ്ഥിര താമസ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് നിശ്ചിത പ്രായ പരിധിയിൽ മൂന്ന് (3) വർഷത്തെ ഇളവ് ഉണ്ടായിരിക്കുന്നതാണ്. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ താൽകാലികമായി ജോലി ചെയ്തവർക്ക് അവർ ജോലി ചെയ്ത കാലയളവ് ഉയർന്ന വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.അപേക്ഷയുടെ മാതൃക മൂന്നാർ പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്ദേ,വികുളം അഡീഷണൽ, മൂന്നാർ പഞ്ചായത്ത് ബിൽഡിംഗ്,മൂന്നാർ പി.ഒ., 685612 എന്ന വിലാസത്തിലോ , നേരിട്ടോ നൽകാവുന്നതാണ്.അവസാനതീയതി ഒക്ടോബർ 19 വൈകിട്ട് അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് 9207074081,9188959711.

ഗൈനക്കോളജി ഡോക്ടർമാരെ ആവശ്യമുണ്ട്

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ഗൈനക്കോളജി വിഭാഗം ഡോക്ടർമാരെ എംപാനൽ ചെയ്യുന്നു. MBBS, DGO/MS OBG,TCMC Registration യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അവസാനതീയതി ഒക്ടോബർ 10 . കൂടുതൽ വിവരങ്ങൾക്ക് 04868232650.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

കണ്ണൂർ ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർഥികളുടെ രാത്രികാല പഠന മേൽ നോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. 2025 മാർച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ ഹോണറേറിയം 12000 രൂപ. പ്രവൃത്തി സമയം വൈകീട്ട് നാല് മുതൽ രാവിലെ എട്ട് വരെ. ബിരുദവും ബിഎഡുമുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0497 2700596.

ലൈഫ് ഗാർഡ് നിയമനം

2024 വർഷത്തെ ട്രോളിംഗ് നിരോധന കാലയളവിനുശേഷം കടൽരക്ഷാ പ്രവർത്തനത്തിന് ലൈഫ് ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ (എൻഐഡബ്ല്യൂഎസ്) പരിശീലനം പൂർത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമാകണം. സീ റസ്ക്യൂ സ്ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവർക്കും കണ്ണൂർ ജില്ലയിലെ താമസക്കാർക്കും 2018 ലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർക്കും മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ പാസ്പ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ adfisherieskannur@gmail.com വിലാസത്തിലോ ഒക്ടോബർ എട്ട് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2732487, 9496007039.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.