Sections

ഡിറ്റിപി ഓപ്പറേറ്റർ, ഗസ്റ്റ് ട്രേഡ്സ്മാൻ, സെയിൽസ് അസിസ്റ്റന്റ്, അധ്യാപക, കമ്പ്യൂട്ടർ ഗ്രാഫിക്സ് അസിസ്റ്റന്റ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Dec 14, 2024
Reported By Admin
Recruitment for various posts like DTP Operator, Guest Tradesman, Sales Assistant, Teacher, Computer

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത. അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483, www.ksicl.org.

ഗസ്റ്റ് ട്രേഡ്സ്മാൻ

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ടി.എച്ച്.എസ്.എൽ.സി/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 18ന് രാവിലെ 10ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446068906.

സെയിൽസ് അസിസ്റ്റന്റ് നിയമനം

പറവണ്ണ മത്സ്യഫെഡ് ഫ്യുവൽസ് എന്ന സ്ഥാപനത്തിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സെയിൽസ് അസിസ്റ്റന്റിനെ നിയമിക്കുതിന്റെ പാനൽ തയ്യാറാക്കുതിനായി 10 ാം ക്ളാസ്സ് പാസ്സായ ഉദ്ദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പെട്രോൾ/ഡീസൽ ബങ്കുകളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗനണ. വെളളക്കേടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ഡിസംബർ 21 നകം ജില്ലാ മാനേജർ, മത്സ്യഫെഡ് , കെ.ജി. പടി, തിരൂർ, മലപ്പുറം എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഡിഗ്രി (ഹിയറിങ് ഇംപയേർഡ്) ഡിപ്പാർട്ട്മെന്റിൽ ഇന്ത്യൻ ആംഗ്യഭാഷാ അധ്യാപകൻ, കമ്പ്യൂട്ടർ ഗ്രാഫിക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പൻഡോടുകൂടിയാണ് നിയമനം. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 19. യോഗ്യത, പരിചയം, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://nish.ac.in/others/career എന്ന ലിങ്ക് സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.