Sections

ഡ്രൈവർ കം അറ്റൻഡർ, വെറ്ററിനറി ഡോക്ടർ, ട്രെയിനർ, ബോട്ട് ട്രൈവർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Monday, Oct 14, 2024
Reported By Admin
Driver cum Attender and Veterinary Doctor Vacancies in Idukki Mobile Veterinary Units

ഡ്രൈവർ കം അറ്റൻഡർ ഒഴിവ്

ഇടുക്കി: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞ യോഗ്യത എസ് എസ് എൽ സി യും എൽഎംവി- ഡ്രൈവിംഗ് ലൈസൻസുമാണ്. താല്പര്യമുള്ളവർ ഒക്ടോബർ 18 വ്യാഴാഴ്ച രാവിലെ 11-ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും, തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. അഴുത, ദേവികുളം ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്

ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള വെറ്ററിനറി ബിരുദധാരികൾ ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 11 നും (ദേവികുളം, അഴുത) രാവിലെ 12 ന് (അടിമാലി , തൊടുപുഴ, ഇളംദേശം) ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് , ആധാർ കാർഡ് എന്നിവയും പകർപ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.

അസാപ് കേരളയിൽ ട്രെയിനറുടെ ഒഴിവ്

അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓപ്പറേഷൻ എക്സിക്യൂട്ടീവ് കോഴ്സിൽ ട്രെയിനറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റും nemi@asapkerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495999697, 7012127574.

റെസ്ക്യൂ/ ഇന്റർസെപ്റ്റർ ബോട്ടിൽ താത്കാലിക നിയമനം

വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഇന്റർസെപ്റ്റർ/ റെസ്ക്യൂ ബോട്ടിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്കർ തസ്തികകളിലാണ് നിയമനം. ഉദ്യോഗാർഥികൾ രേഖകളുമായി ഒക്ടോബർ 18 ന് രാവിലെ 10 ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തണം. വിശദവിവരങ്ങൾക്ക്: 0471-2320486.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.