- Trending Now:
പൂക്കോട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അറബിക്, ജൂനിയർ അറബിക് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. അർഹരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 9ന് രാവിലെ 10ന് അസ്സൽ രേഖകളുമായി സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് ഐ.ടി/ ബി.ടെക് സയൻസ്/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ/ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 19നു വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.stdd.kerala.gov.in
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവിക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താംക്ലാസ് വിജയം, ഡ്രോയിങ്ങിൽ/ പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം എന്നിവയാണ് യോഗ്യത. യോഗ്യതപരീക്ഷയും പാസായിരിക്കണം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 13ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം.
വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.