- Trending Now:
തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുഴക്കൽ ബോക്ക് പഞ്ചായത്ത് ഡയാലിസിസ് പേഷ്യൻസ് വെൽഫയർ സൊസൈറ്റിയുടെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നിഷ്യൻ(2), ഡയാലിസിസ് നഴ്സ് (1) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ച, കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള കേരള മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 20 ന് വൈകീട്ട് അഞ്ചിന് മുമ്പ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ നേരിട്ടോ, bphctholur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. തുടർന്ന് ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിന് സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9995132333.
തൃശ്ശൂർ ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ഒഴിവുള്ള 46 അപ്രന്റീസ് നഴ്സ്, ഒരു പാരാമെഡിക്കൽ അപ്രന്റീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. നഴ്സിങ് / ജനറൽ നഴ്സിങ് പാസ്സായ ഉദ്യോഗാത്ഥികൾക്കാണ് അപ്രന്റീസ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. ബി.എസ്.സി. നഴ്സിങ് യോഗ്യതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികളെയും പരിഗണിച്ച ശേഷമേ ജനറൽ നഴ്സിങ് യോഗ്യതയുള്ളവരെ പരിഗണക്കുകയുള്ളൂ. പാരാമെഡിക്കൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അംഗീകരിച്ച മെഡിക്കൽ കോഴ്സ് പാസ്സായിരിക്കണം. 21 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. രണ്ട് വർഷമാണ് പരിശീലന കാലാവധി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680 003 എന്ന വിലാസത്തിൽ ഫെബ്രുവരി 25 ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2360381.
ഇടുക്കിയിലെ തൊടുപുഴയിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ നിയമനം നടത്തുന്നു. 1455 രൂപയാണ് ദിവസവേതനം. 2024 ജനുവരി ഒന്നിന് 41 വയസ്സ് കവിയാത്ത ബി.എ.എം.എസ് ബിരുദവും, കൗമാര ഭൃത്യത്തിൽ ബിരുദാനന്തര 'ബിരുദവും, കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾ അതത് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 20 ന് മുമ്പായി ഹാജരാകണം. ഫോൺ: 0484 2312944.
മഞ്ചേരി മെഡിക്കൽ കോളേജിലെ എസ് ഡി എം ആർ യൂണിറ്റിലേക്ക് ഒരു ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിരുദവും എം.സി.എയും / യു.ജി.സി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അംഗീകരിച്ച സ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ സയൻസിലെ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ആരോഗ്യ-ഗവേഷണ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോൺ നമ്പർ എന്നിവ ഫെബ്രുവരി 19 ന് വൈകുന്നേരം അഞ്ചിനു മുൻപായി careergmcm@gmail.com ഇമെയിൽ വിലാസത്തിൽ അയക്കണം. ഫോൺ 0483 2765056.
താനൂർ സി.എച്ച്.എം.കെ.എം ഗവ. ആർട്ട് & സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 18 ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ എത്തണം. വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.