Sections

ഡയാലിസിസ് ടെക്‌നീഷ്യൻ, ലബോറട്ടറി ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ്‌സ്, ജനറൽ പബ്ലിക് ഹെൽത്ത് നേഴ്‌സ്, ഇലക്ട്രീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Aug 05, 2024
Reported By Admin
Job Offers

കായംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം

കായംകുളം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യൻ ഇൻറർവ്യൂ ഓഗസ്റ്റ് എട്ടിന് രാവിലെ 10 നും ലബോറട്ടറി ടെക്നീഷ്യൻ അന്ന് ഉച്ചയ്ക്ക് 2 മുതലും സ്റ്റാഫ് നേഴ്സ് 13 ന് രാവിലെ 10 നും ഇലക്ട്രീഷ്യൻ അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതലും ഫാർമസിസ്ററ് ഉച്ചയ്ക് രണ്ടുമുതലും ആണ് നടക്കുക.

ജനറൽ പബ്ലിക് ഹെൽത്ത് നേഴ്സ് ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ മലമ്പുഴയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഗവ.ആശ്രമം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജനറൽ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ ഒരു ഒഴിവുണ്ട്. ജനറൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി/ ബിഎസ്.സി നേഴ്സിങ് ആണ് യോഗ്യത. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രവർത്തി പരിചയം അഭികാമ്യം സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് ആറിന് രാവിലെ 10 30 ന് മലമ്പുഴ ആശ്രമം സ്കൂളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 13,000 /-. താൽപര്യമുള്ളവർ ബയോഡാറ്റ,യോഗ്യത, ജാതി, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മലമ്പുഴ ആശ്രമം സ്കൂളിൽ കൃത്യ സമയത്ത് എത്തണമെന്ന് സീനിയർ സൂപ്രണ്ട്അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോ


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.