- Trending Now:
കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ റസിഡൻഷ്യൽ രീതിയിൽ ഒൻപത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ് സ്ക്കൂളുകളിൽ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി താഴെ പറയുന്ന യോഗ്യതയും അനുഭവ സമ്പത്തുമുളള ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്രായം 25- 45. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കൗൺസിലിംഗ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ലിയു (മെഡിക്കൽ ആന്റ് സൈക്ക്യാട്രി), സർക്കാർ മേഖലയിൽ കൗൺസിലിംഗ് നടത്തിയിട്ടുളള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും മേഖലയിൽ നിന്നുളളവർക്കും മുൻഗണന. രണ്ട് സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന തരത്തിലാണ് നിയമനം. സ്കൂൾ പ്രവൃത്തി ദിനങ്ങളിലും സ്ക്കൂൾ അവധി സമയത്തും ഓൺലൈൻ ഭവന സന്ദർശനം, ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിംഗ് നൽകുന്നതിന് കൗൺസിലർ തയ്യാറായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27. അപേക്ഷകൾ ഡയറക്ടർ ഓഫ് ഫിഷറീസ് , 4 വേ ഫ്ളോർ , വികാസ് ഭവൻ (പി.ഒ) എന്ന വിലാസത്തിലേക്ക് അയക്കണം. https://fisheries.kerala.gov.in. ഫോൺ- 0471-2305042.
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി. പ്രവൃത്തി പരിചയം അഭികാമ്യം. അയ്മനം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തിൽവെച്ച് നടത്തും. വിശദവിവരത്തിന് ഫോൺ: 9497440257.
പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം ദിവസവേതന അടിസ്ഥാനത്തിൽ ഒരു റിട്ടേർഡ് ക്ലർക്കിനെ നിയമിക്കുന്നു. പ്രായപരിധി 65 വയസ്, തദ്ദേശീയർക്കും ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തവർക്കും മുൻഗണന.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ഇൻസ്ട്രക്ടർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 28ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖം നടത്തും. ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളി യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് നെറ്റ് വർക്ക് എഞ്ചിനീയറെ (ഒരു ഒഴിവ്) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നു. യോഗ്യത: ഐടിയിൽ ബിരുദം, കമ്പ്യൂട്ടർ സയൻസ്, അല്ലെങ്കിൽ ഒരു പരസ്പര ബന്ധമുള്ള ഫീൽഡ് അല്ലെങ്കിൽ തത്തുല്യമായ അനുഭവം. പ്രവൃത്തി പരിചയം: ഐടി മാനേജ്മെന്റ്, നെറ്റ്വർക്കിംഗ്, ഇ-ഹെൽത്ത്, ഇ-ഓഫീസ്, സ്പാർക്ക്, പാക്സ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം. ഉദ്യോഗാർത്ഥികൾ ജനുവരി 28 ന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0495-2355900.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ ഇന്റർവ്യു നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 28ന് രാവിലെ 10.30ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 മാർച്ച് വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ 'Nodal Center for Alien Invasive Species Research and Management ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർക്ക് ജനുവരി 27ന് രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 28 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ- 04972808111, വെബ് സൈറ്റ്: gmckannur.edu.in.
സംസ്ഥാന ശുചിത്വമിഷനിൽ ഖരമാലിന്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്/ ബി.ഇ/ എം.ടെക് സിവിൽ എൻജിനിയറിങ് ആണ് യോഗ്യത. ഉയർന്ന പ്രായപരിധി 36 വയസ്. ഉദ്യോഗാർഥികൾക്ക് ജനുവരി 30ന് രാവിലെ 11ന് തിരുവനന്തപുരത്തെ സംസ്ഥാന ശുചിത്വമിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.