- Trending Now:
സിവിൽ ജുഡീഷ്യറി വകുപ്പിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി തളിപ്പറമ്പിൽ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകർ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കോടതികളിൽ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവർ ആയിരിക്കണം. 62 വയസ്സ് പൂർത്തിയാകാൻ പാടുള്ളതല്ല. കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും (മൊബൈൽ നമ്പറും ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ) വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പെൻഷൻ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് മൂന്നിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. വിലാസം- ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി, പിൻ 670101. ഫോൺ : 04902341008.
കണ്ണൂർ നഗരപാത വികസന പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്വേഷൻ തയ്യാറാക്കുന്നതിന് വാല്വേഷൻ അസി.തസ്തികയിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഡിറ്റേയിൽഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും ഓട്ടോകാഡിലും പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 10 ന് വൈകുന്നേരം അഞ്ചിനകം കെ.ആർഎഫ്.ബി യുടെ അലവിൽ ഒറ്റത്തെങ്ങ് ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിലോ krfbkannur@gmail.com എന്ന മെയിൽ ഐഡിയിലോ സമർപ്പിക്കണം. ഫോൺ : 0497 2931340.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് II, പ്രോജ്ക്ട് ടെക്നിക്കൽ സപ്പോർട്ട് III എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/HMW6JnfBVcJaDzXbA, https://forms.gle/bnFaordv5gCqgcA8. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. വിശദവിവരങ്ങൾക്ക്: www.iav.kerala.gov.in.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.